india

സന്തോഷ് ട്രോഫി: കേരളം സെമി കാണാതെ പുറത്ത്

By webdesk12

February 19, 2023

സന്തോഷ് ട്രോഫി ഫുട്ബാളില്‍ നിലവിലെ ജേതാക്കളായ കേരളം സെമി കാണാതെ പുറത്ത്. അവസാന പോരാട്ടത്തില്‍ പഞ്ചാബിനോട് 1-1ന് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്.ശക്തരായ പഞ്ചാബിനെതിരെ കേരളം മികച്ച രീതിയിലാണ് തുടങ്ങിയത്. 24ആം മിനുട്ടില്‍ കേരളം പഞ്ചാബിന്റെ വലയില്‍ പന്തെത്തിച്ചു. വിശാഖ് മോഹനാണ് ഗോള്‍ നേടിയത്‌. ഇതോടെ കേരളം സെമി പ്രതീക്ഷയിലായി. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്ബ് പഞ്ചാബ് തിരിച്ചടിച്ചു.

സെമി ഉറപ്പിക്കാന്‍ സമനില മതിയായിരുന്ന പഞ്ചാബ് ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആക്രമിച്ചു കളിച്ച കേരളം രണ്ടു തവണ ഗോളിന് അടുത്തെത്തിയെങ്കിലും മുതലാക്കാനായില്ല. സമനിലയില്‍ കുടുങ്ങിയതോടെ കേരളം എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പഞ്ചാബും കര്‍ണാടകയും ആണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്ക് കടന്നത്. ആതിഥേയരായ ഒഡിഷയെ 2-2ന് സമനിലയില്‍ തളച്ചാണ് കര്‍ണാടക സെമിയിലേക്ക് യോഗ്യരായത്. തുടക്കത്തില്‍ കര്‍ണാടകയോട് തോറ്റതും മഹാരാഷ്ട്രക്ക് എതിരെ സമനില വഴങ്ങിയതും ആണ് കേരളത്തിന് തിരിച്ചടിയായത്. സെമി ഫൈനലിനും ഫൈനലിനും സൗദി അറേബ്യാണ് വേദിയാവുക.