Connect with us

kerala

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കും.

Published

on

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കും. ശേഷം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്‌കരണത്തിലേക്കും ഒന്‍പതുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.

വര്‍ഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടക്കുന്നത്.

2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ കുതിപ്പ്, വൈകീട്ട് ഇടിവ്; പവന് 540 രൂപ കുറഞ്ഞു

രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി പവന് 3,160 രൂപ വർധിച്ച ശേഷം അഞ്ചുമണിയോടെ 540 രൂപയാണ് കുറഞ്ഞത്.

Published

on

കൊച്ചി: ഇന്ന് മൂന്നുതവണയായി കുതിച്ചുയർന്ന സ്വർണവില വൈകീട്ട് അഞ്ചുമണിയോടെ താഴ്ന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി പവന് 3,160 രൂപ വർധിച്ച ശേഷം അഞ്ചുമണിയോടെ 540 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,840 രൂപയായി. ഗ്രാമിന് ഇന്ന് മൊത്തം 395 രൂപ കുറഞ്ഞ് 13,730 രൂപയിലാണ് വ്യാപാരം.

ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിന്റെ വില 1,07,240 രൂപയായിരുന്നു. ഇന്ന് രാവിലെ 760 രൂപ വർധിച്ച് 1,08,000 രൂപയായി. തുടർന്ന് ഉച്ചക്ക് മുമ്പ് 800 രൂപ കൂടി ഉയർന്ന് 1,08,800 രൂപയെത്തി. ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ വർധിച്ചതോടെ ഒരു ഗ്രാം 13,800 രൂപയും പവൻ 1,600 രൂപ കൂടി 1,10,400 രൂപയുമായി സർവകാല റെക്കോഡിൽ എത്തുകയായിരുന്നു. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി.

യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തുമെന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചതെന്ന് വ്യാപാരികൾ പറയുന്നു. സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,746.43 ഡോളറായി ഉയർന്നു.

തിങ്കളാഴ്ചയും സ്വർണവിലയിൽ രണ്ടുതവണ മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 1,06,840 രൂപയുണ്ടായിരുന്ന വില പിന്നീട് 400 രൂപ വർധിച്ച് 1,07,240 രൂപയിലെത്തിയിരുന്നു.

Continue Reading

kerala

ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുകയാണ് പിണറായി സർക്കാർ – കെ.സി. വേണുഗോപാൽ

മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പദ്ധതി പേരിന് മാത്രമായി മാറിയെന്നും, ജീവനക്കാരോടുള്ള സർക്കാർ സമീപനം പലപ്പോഴും പ്രതികാര നടപടികളാണെന്നും വേണുഗോപാൽ വിമർശിച്ചു.

Published

on

കണ്ണൂർ: ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുന്ന നയമാണ് പിണറായി സർക്കാർ പിന്തുടരുന്നതെന്നും ലക്ഷക്കണക്കിന് ആളുകളുടെ ആനുകൂല്യങ്ങൾ നിഷേധിച്ച് സർക്കാർ തന്നെ കുടിശ്ശിക സർക്കാറായി മാറിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നു മാസത്തിനകം ജീവനക്കാരെയും പെൻഷൻകാരെയും മിത്രങ്ങളാക്കുന്ന സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പദ്ധതി പേരിന് മാത്രമായി മാറിയെന്നും, ജീവനക്കാരോടുള്ള സർക്കാർ സമീപനം പലപ്പോഴും പ്രതികാര നടപടികളാണെന്നും വേണുഗോപാൽ വിമർശിച്ചു.

എട്ട് മാസം ആശാ വർക്കർമാർ സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയാണെന്നും, കോൺഗ്രസ് കൊണ്ടുവന്ന ദാരിദ്ര്യ നിർമാർജന പദ്ധതിയായിരുന്നു തൊഴിലുറപ്പെന്നുമാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

Continue Reading

kerala

വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കും: വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

വര്‍ഗീയതയെ ഒരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എമ്മിന്റെ വര്‍ഗീയ നറേറ്റീവ് കേരളത്തില്‍ പൊളിച്ചടുക്കുമെന്നും ഇത് മതേതര കേരളമാണെന്ന് വരുന്ന തെരഞ്ഞെടുപ്പോടെ കേരളം തെളിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വരാനിരിക്കുന്ന കേരളത്തിന് വേണ്ടി കൂടിയാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മതേതര കേരളത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ആരുടെ മുന്നിലും തലകുനിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇത് ആദ്യം പറഞ്ഞതെന്നും നേരത്തെ മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് ലഘുവിവരണം നല്‍കിയെന്നും വി ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവനയും നമ്മള്‍ കേട്ടതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമര്‍ശമാണ് മന്ത്രി സജി ചെറിയാന്‍ നടത്തിയത്. രണ്ട് ജില്ലകളില്‍ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാന്‍ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാന്‍ യോഗ്യതയില്ല. മന്ത്രിയെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആളുകളെയും മതങ്ങളെയും ജാതികളെയും ഭിന്നിപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന അതേ വഴിയിലൂടെയാണ് സി.പി.എം യാത്ര ചെയ്യുന്നത്. പച്ചക്ക് വര്‍ഗീയത പറയുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

 

Continue Reading

Trending