പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം അവര്‍ തന്നെയാണ് പൊലീസിനെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞത്.

സംഭവസമയത്ത് അവരുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് കൊലപാതകം അറിയുന്നത്.