More
പാസ്‌പോര്‍ട്ടിലെ വിവേചനം: തൊഴില്‍ സാധ്യത നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകം

പാസ്‌പോര്‍ട്ട് നിറത്തില്‍ മാറ്റം വരുത്തി ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാട് തൊഴില്‍ മേഖലയില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. നിലവിലെ പാസ്‌പോര്‍ട്ടിന് പകരം മൂന്ന് നിറങ്ങളിലാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയെ വിവിധ തട്ടുകളിലാക്കി മാറ്റുകയും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക പ്രവാസികള്‍ക്കിടയില്‍ ശക്തമാവുകയാണ്.
മറ്റൊരു രാഷ്ട്രത്തിലെയും പൗരന്മാര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത വിവേചനമാ ണ് ഇതിലൂടെ തങ്ങള്‍ അനുഭവിക്കേണ്ടി വരികയെന്ന് പ്രവാസികള്‍ വിലയിരുത്തുന്നു. വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കിലും കഠിന പ്രയത്‌നത്തിലൂടെയും മറ്റു കഴിവുകളിലൂടെയും ഉയര്‍ന്ന ജോലികളില്‍ പ്രവേശിച്ചിട്ടുള്ളവര്‍ ഏറെയുണ്ട്. പുതിയ പാസ്‌പോര്‍ട്ട് നടപ്പാകുന്നതോടെ തൊഴില്‍ വിപണിയില്‍ ഇവര്‍ക്ക് കടുത്ത ഭീഷണി നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് നല്‍കുന്ന രേഖയായാണ് എല്ലാ രാജ്യങ്ങ ളും പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അതില്‍ വിദ്യാഭ്യാസമോ മറ്റു യോഗ്യതയോ മാനദണ്ഡമാക്കുന്ന പതിവ് ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല. എന്നാല്‍, ഏറ്റ വും കൂടുതല്‍ ഇനത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരമൊരു തീരുമാനം ഇന്ത്യന്‍ പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പറയുന്നു. ഇസിആര്‍-ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്ന സംവിധാനം കഴിഞ്ഞ നാല് പതിറ്റാണ്ടായി നിലനില്‍ക്കുന്നുണ്ട്. അഭ്യസ്ഥ വിദ്യരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ ഇതുതന്നെ ധാരാളമാണെന്നിരിക്കെ നിറംമാറ്റത്തിലൂടെ വിവേചനമുണ്ടാക്കുന്നത് അനീതിയാണ്.
മേല്‍വിലാസം രേഖപ്പെടുത്തുന്ന പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിവാക്കുന്ന തും നിരവധി പ്രയാസങ്ങള്‍ സൃഷ്ടിക്കും. വിദേശ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ കഴിയുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴില്‍ മേഖലകളിലും മറ്റിടങ്ങളിലും കൈമാറ്റം ചെയ്യപ്പെടുമ്പോഴും പാസ്‌പോര്‍ട്ട് നഷ്ടപ്പെടുമ്പോഴുമെല്ലാം മേല്‍വിലാസം വളരെയധികം ഉപകാരപ്രദമാകാറുണ്ട്. അവസാന പേജ് മാറ്റുന്നതോടെ എംബസി ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറില്‍ പരിശോധന നടത്തുമ്പോള്‍ മാത്രമാണ് ഉടമയെ കുറിച്ച് മനസ്സിലാവുകയുള്ളൂവെന്നത് പ്രയാസങ്ങള്‍ക്കിട വരുത്തും. ഇത്രയും കാലമായി ഇതുസംബന്ധിച്ച് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ അനാവശ്യമായി പുതിയ മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ട് ദോഷമല്ലാതെ കാര്യമായ ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നതിനാണ് ഇന്ത്യക്കാരില്‍ ഭൂരിഭാഗ വും പാസ്‌പോര്‍ട്ട് പ്രയോജനപ്പെടുത്തുന്നത്. സാധാരണക്കാരന് ആവശ്യമായ രൂപത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ക്രമീകരിച്ചിട്ടുള്ള നിലവിലെ പാസ്‌പോര്‍ട്ടില്‍ മാറ്റം വരുത്തുന്നതില്‍ ചെറിയൊരു ശതമാനം പോലും യോജിക്കുന്നില്ലെന്നാണ് അറിയുന്നത്. രാജ്യത്തെയും വിദേശങ്ങളിലെയും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ടിന്റെ നിറം നോക്കി മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് സര്‍വരും ആഗ്രഹിക്കുന്നു. പ്രവാസികള്‍ക്കിടയിലെ അഭിഭാഷകരും പൊതുപ്രവര്‍ത്തകരും പുതിയ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതര സംസ്ഥാനങ്ങളിലുള്ളവരുടെയും പിന്തുണ തേടി അധികൃതരെ കാണാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
kerala
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.
kerala
ഹൃദയാഘാതം; ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗൺസിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കൽ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയിൽ എത്തിയത്.
ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭർത്താവ്: മുൻ കൗൺസിലർ വി.പി. മജീദ്, മക്കൾ: പരേതനായ ജംഷീർ, ജസീർ, മഷ്‌ഹൂർ, അജ്മൽ. മരുമക്കൾ: സഫ്രീന, മുഫീദ, സജീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ ഷറായ കബർ സ്ഥാനിയിൽ മറവ് ചെയ്തു.
kerala
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
india3 days ago
തമിഴ്നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്
-
kerala3 days ago
ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു