തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്നലെ കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് വില. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കൂടുന്നത്.കൊച്ചിയില്‍ പെട്രോളിന് 79.60 രൂപയും ഡീസലിന് 72.48 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയും.