Connect with us

News

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, മുൻവർഷത്തേക്കാൾ നേരിയ വർധന

മുൻവർഷത്തേക്കാൾ 0.16 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനമാണ് വിജയം. വിദ്യാഭ്യാസമന്ത്രി N Shamsudheen ആണ് ഫലം പ്രഖ്യാപിച്ചത്. മുൻവർഷത്തേക്കാൾ 0.16 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം വിജയശതമാനം 77.81 ആയിരുന്നു.

ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ നിന്നായി 3,72,423 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 30,561 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 30,145 ആയിരുന്നു.

ഇടുക്കിയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല. 84.64 ശതമാനമാണ് ഇവിടെ വിജയം. കാസർകോടാണ് ഏറ്റവും കുറവ് വിജയശതമാനം നേടിയ ജില്ല; 71.72 ശതമാനം.

100 ശതമാനം വിജയം നേടിയ 76 സ്കൂളുകളുണ്ട്. ഇതിൽ 9 സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും 30 അൺഎയ്ഡഡ് സ്കൂളുകളും 13 സ്പെഷ്യൽ സ്കൂളുകളും ഉൾപ്പെടുന്നു.

Advertisement

പെൺകുട്ടികളുടെ വിജയശതമാനം ആണ്‍കുട്ടികളേക്കാൾ കൂടുതലാണെന്നും ഇത് സമൂഹത്തിന് സന്തോഷകരമായ കാര്യമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണിത്. ഈ വിഭാഗത്തിൽ വയനാടാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല, കാസർകോടാണ് ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയ ജില്ല.

News

ഹുബ്ബുല്‍ എമറാത്ത്” അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം

എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

Published

on

By

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ (ഐഐസി) സംഘടിപ്പിക്കുന്ന ”ഹുബ്ബുല്‍ എമറാത്ത് – ഈദ് അല്‍ അദ്ഹാ സാംസ്‌കാരിക പരിപാടി” മേയ് 27 ന് വൈകിട്ട് 7 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ അസിന്‍ വെള്ളില, കീര്‍ത്തന സബരീഷ്, സന്ധ്യ വിജയന്‍ എന്നിവരുള്‍പ്പെടെ നിരവധി കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത – കലാപരിപാടികളും അരങ്ങേറും.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുടുംബങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, നേതാക്കള്‍, കലാസ്വാദകര്‍ തുടങ്ങി ആയിരത്തിലധികം പേര്‍ ആഘോഷങ്ങളില്‍ പങ്കാളികളാകും.
ഈദ് അല്‍ അദ്ഹായുടെ സ്‌നേഹവും ഐക്യവും പങ്കിടുന്ന വേദിയായി പരിപാടി മാറുമെന്ന് ഐഐസി ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

Advertisement
Continue Reading

News

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

Published

on

By

സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും.

ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു.

ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

Continue Reading

kerala

‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു

ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്.

Published

on

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷക്കാലം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥിരം ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.

‘കൂടെയുണ്ടെന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’, ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹര്‍ഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചെന്നും ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നിയെന്നും അവര്‍ പറഞ്ഞു.

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടര്‍ന്ന് 2022-ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയത്.

 

Advertisement
Continue Reading

Trending