india
ആ 8400 കോടിയുണ്ടെങ്കില്‍ സൈനികര്‍ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു; മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്‍ ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എണ്ണായിരം കോടിയുടെ ആഡംബരവിമാനം വാങ്ങിയ സംഭവം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ, തനിക്കെതിരെ ഉയര്‍ന്ന കുഷ്യന് വിവാദത്തില്‍ മോദിയുടെ വിഐപി വിമാനത്തെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയാണ് വീണ്ടും അദ്ദേഹത്തിന്റെ വിമര്‍ശനം.
വിമാനം വാങ്ങിയ 8400 കോടി രൂപയുണ്ടായിരുന്നെങ്കില്‍ സൈനികര്‍ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു എന്നാണ് രാഹുലിന്റെ ചോദ്യം.
PM ने अपने लिए 8400 करोड़ का हवाई जहाज़ ख़रीदा।
इतने में सियाचिन-लद्दाख़ सीमा पे तैनात हमारे जवानों के लिए कितना कुछ ख़रीदा जा सकता था:
गरम कपड़े: 30,00,000
जैकेट, दस्ताने: 60,00,000
जूते: 67,20,000
ऑक्सिजन सिलेंडर: 16,80,000PM को सिर्फ़ अपनी इमेज की चिंता है सैनिकों की नहीं। pic.twitter.com/uQf038BiJj
— Rahul Gandhi (@RahulGandhi) October 8, 2020
‘പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിന് 8400 കോടി രൂപയുടെ വിമാനം വാങ്ങി. ഈ പണംകൊണ്ട് സിയാച്ചിന്‍- ലഡാക്ക് അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈനികര്‍ക്ക് വേണ്ടി എന്തൊക്കെ വാങ്ങാന്‍ കഴിയുമായിരുന്നു.
കമ്പിളി വസ്ത്രങ്ങള്‍: 30,00,000, ജാക്കറ്റുകളും കയ്യുറകളും: 60,00,000, ഷൂസുകള്‍: 67,20,000 ഓക്സിജന്‍ സിലിണ്ടറുകള്‍: 16,80,000 ഇങ്ങനെയന്തെല്ലാം..
നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്‍ ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കര്‍ഷക റാലിക്കിടെ ട്രാക്ടറില്‍ കുഷ്യന് ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിന് കഴിഞ്ഞ ദിവസം രാഹുല്‍ ചുട്ടമറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്‍ കര്‍ഷക റാലിയിലെ കുഷ്യന് കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന് മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച രാഹുല്‍, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.
ട്രാക്ടറില്‍ കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്‍ തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
News3 days ago
യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി