X

എർലിം​ഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ത്രില്ലിംഗ് മത്സരത്തിനൊടുവില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍-മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയെ തളച്ചു. ഇരുടീമുകളും 3 വീതം ഗോള്‍ നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

എന്നാല്‍ മത്സരത്തിനിടയിലെ റഫറിക്കെതിരായ പ്രതിഷേധം കളത്തിന് പുറത്തും തുടര്‍ന്ന സിറ്റി താരം എര്‍ലിംഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത. സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു സംഭവം. ടോട്ടന്‍ഹാമിന്റെ താരത്തിന്റെ ഫൗളില്‍ ഹാളണ്ട് വീണുവെങ്കിലും വേഗത്തില്‍ എണീറ്റു. പിന്നാലെ പന്ത് ജാക്ക് ഗ്രീലിഷിന് എത്തിച്ചു.

ഇതിന് പിന്നാലെ സിറ്റി താരങ്ങളും ഒപ്പം ഹാളണ്ടും ഫൗള്‍ അനുവദിക്കാനായി പ്രതിഷേധിച്ചു. ആദ്യം ഫ്രീ കിക്ക് അനുവദിക്കാതിരുന്ന റഫറി സൈമണ്‍ കൂപ്പര്‍ പിന്നാലെ സിറ്റിക്ക് അനുകൂലമായി വിസില്‍ മുഴക്കി. ഇതാണ് ഹാളണ്ടിനെയും സംഘത്തെയും പ്രകോപിതരാക്കിയത്.

ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. മത്സര ഫലത്തിലെ നിരാശയാണ് ഹാളണ്ടിന്റെ പോസ്റ്റിന് പിന്നിലെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. ഫൗള്‍ വിളിക്കാന്‍ വൈകിയ റഫറിക്കെതിരെ നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം.

 

 

webdesk13: