കോഴിക്കോട്: ജനങ്ങളെ വര്‍ഗീയമായി വിഘടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന മോദി സര്‍ക്കാരിനെതിരേ എല്ലാ സോഷ്യലിസ്റ്റുകളും ഉണരേണ്ട കാലമാണിതെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി(ഇന്ത്യ) പ്രസിഡന്റ് ഡോ. പ്രേംസിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അമൂല്യങ്ങളായ വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സോഷ്യലിസ്റ്റ് കക്ഷികളായ ജെ.ഡി.എസ്, ജെഡിയു, സോഷ്യലിസ്റ്റ് ജനതാദള്‍, ആര്‍.ജെ.ഡി, എസ്.പി തുടങ്ങിയവയെല്ലാം നവ ഉദാരവത്ക്കരണ വര്‍ഗീയ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ ഒറ്റക്കെട്ടായി രംഗത്ത് വരണം. നാളെ കോഴിക്കോട് നടക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി(ഇന്ത്യ) യുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എസ്. രാജശേഖരന്‍, മഞ്ജു മോഹന്‍, ഇ.കെ. ശ്രീനിവാസന്‍ സംബന്ധിച്ചു.