തിരുവനന്തപുരം: സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സി. കേസില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് സംഘടന കുറ്റപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് പൊറുക്കാന്‍ ആകാത്ത തെറ്റാണ്. ജാമ്യം നല്‍കിയത് സംരക്ഷിക്കാന്‍ ആയിരുന്നു. ജാമ്യം നല്‍കി അദ്ദേഹത്തിെ ്‌രക്ഷപ്പെടുത്തുകയായിരുന്നു. അതിജീവിതക്കുമേല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും ഡബ്ല്യു.സി.സി വിമര്‍ശിക്കുന്നു. ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.