കൊച്ചി: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെട്ട ഹിന്ദു യുവാക്കളെ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാര്‍ നിരുത്സാഹപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍. ഈ തെളിവ് ഹാജരാക്കിയാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ബി.ജെ.പി വക്താവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അന്ന് തന്നെ പുസ്തകത്തിന്റെ പേരും പേജ് നമ്പറും അവതാരകന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ ബി.ജെ.പി വക്താവ് തയ്യാറായില്ല.

തുടര്‍ന്ന് ചാനല്‍ സ്റ്റുഡിയോയിലെത്തി മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച ബി.ജെ.പി വക്താവ് ഇത് വീഡിയോയില്‍ പകര്‍ത്തി ചാനല്‍ അവതാരകന് തെളിവ് നല്‍കാനായില്ലെന്ന് വ്യക്തമാക്കി. ഇതേറ്റെടുത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവതാരകനെതിരെ വ്യാപക തെറിയഭിഷേകവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുസ്തകത്തിന്റെ പേജുകള്‍ സഹിതം ചാനല്‍ അവതാരകന്‍ പുറത്ത് വിട്ടിരിക്കുന്നത്.