മക്ക: ഉംറ തീര്‍ഥാടനത്തിനായി ഏതെല്ലാം രാജ്യങ്ങളെ അനുവദിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്‍തന്‍ അറിയിച്ചു. കോവിഡ് വ്യാപനം കാരണം നിര്‍ത്തിവച്ചിരുന്ന ഉംറ സേവനം നവംബര്‍ ഒന്നുമുതല്‍ വിദേശികള്‍ക്കായി തുറന്നു നല്‍കുമെന്ന് സഊദി നേരത്തെ വ്യക്തമാക്കിയിരുന്നു. വരുന്നവര്‍ക്കായി കര്‍ശന നിര്‍ദേശങ്ങളാണ് സഊദി പുറപ്പെടുവിച്ചിരിക്കുന്നത്. ഹജറുല്‍ അസ്‌വദ് ചുംബിക്കാനോ കഅബ തൊടാനോ തീര്‍ഥാടകരെ അനുവദിക്കില്ല.

ഒക്ടോബര്‍ നാലിനാണ് സഊദിയില്‍ ആഭ്യന്തര തീര്‍ഥാടനം അനുവദിക്കുക. സഊദി പൗരന്മാര്‍ക്കു പുറമെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും തീര്‍ഥാടനത്തിനായി സൗകര്യമുണ്ടാകും. ഇതിനുള്ള രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി ഇഅ്തര്‍മിനാ എന്ന പേരിലുള്ള ഉംറ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ സ്വയം തന്നെ രജിസ്റ്റര്‍ ചെയ്യാം. അടുത്ത വര്‍ഷത്തെ ഹജ്ജിനായും വിദേശ തീര്‍ഥാടകരുടെ വരവിനും പുറപ്പെടലിനുമായും പ്രത്യേക

ഉംറ കര്‍മങ്ങള്‍, ഹറം പള്ളിക്കകത്തെ പ്രാര്‍ഥന, വിടവാങ്ങല്‍ പ്രദക്ഷിണം, മദീന പള്ളിയിലെ റൗള സന്ദര്‍ശനം, മസ്ജിദുല്‍ ഖുബാ, ഉഹ്ദ്, ജബലുന്നൂര്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം തുടങ്ങിയവക്ക് നിലവില്‍ ആപ്പ് വഴിയാണ് അനുമതിക്കായി ബുക്ക് ചെയ്യാനാവുക. ഇങ്ങനെ ഉംറക്ക് എത്തുന്നവര്‍ക്ക് കഅ്ബ തൊടാനോ ഹജറുല്‍ അസ്‌വദ് ചുംബിക്കാനോ കഴിയില്ല. പ്രത്യേക ബാരിക്കേഡുകള്‍ക്ക് പുറത്തായിരിക്കും ത്വവാഫിനുള്ള അനുമതി.

ഹറം പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത് കടക്കുമ്പോഴും അണുനശീകരണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ലഭ്യമാണ്.