kerala

ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരനു വേണ്ടി തിരച്ചില്‍ തുടരുന്നു

By webdesk17

December 28, 2025

പാലക്കാട് ചിറ്റൂരില്‍ ആറുവയസുകാരന്‍ സുഹാനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അര്‍ദ്ധരാത്രി വരെ പലയിടങ്ങളില്‍ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പ്രദേശത്തെ കുളങ്ങളില്‍ രാവിലെയോടെ അഗ്‌നിരക്ഷാസേനയുടെ തിരച്ചില്‍ പുനരാരംഭിക്കും. കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാകും ദൗത്യം. ചിറ്റൂര്‍ മേഖലയില്‍ പൊലീസിന്റെ തിരച്ചിലും ഊര്‍ജിതമായി തുടരുകയാണ്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. തിരച്ചിലിന് ഡോഗ് സ്‌ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു. കുട്ടിയുടെ വീടിന് സമീപത്തായി കുളങ്ങളുള്ളതും ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. അമ്മ നിസ്‌കരിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. സംസാരശേഷി കുറവുള്ള കുട്ടിയാണ്.