Culture
മണിപ്പുരില്‍ കുക്കികള്‍ക്ക് നേരെ സേനയുടെ അതിക്രമം
മണിപ്പുരിലെ മൊറെയില്‍ കുക്കികള്‍ക്ക് നേരെ പൊലീസ് അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മണിപ്പുര്‍ പൊലീസും
ഇന്ത്യ റിസര്‍വ് ബറ്റാലിയന് അംഗങ്ങളുമാണ് അക്രമം അഴിച്ചുവിട്ടത്.സേനാംഗങ്ങള്‍ മെയ്തെയ്കളെന്ന് കുക്കികള്‍ പറഞ്ഞു.
മണിപ്പൂരില്‍ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സ്ത്രീകള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ ഹര്‍ജി നല്കി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യം. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തില് സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഉള്‍പ്പെടെയാവും പരിഗണിക്കുക. ഈ കേസ് സി.ബിഐക്ക് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സത്യവാങ്മൂലം വഴി അറിയിച്ചിട്ടുണ്ട്.
മണിപ്പുരില്‍ സന്ദര്‍ശനം നടത്തിവന്ന ‘ഇന്ത്യ’ മുന്നണിയിലെ എം.പിമാര്‍ കലാപത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലാത്തതിനാല്‍ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. രാവിലെ പ്രതിപക്ഷ നേതൃയോഗം ചേരും. ഉദ്യോഗസ്ഥ നിയമനത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി എന്‍.ഡി.എ എംപിമാരെ പ്രധാനമന്ത്രി കാണും.
GULF
യുഎസ്-ഇറാന് സംഘര്‍ഷം; കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു.
കുവൈത്ത് സിറ്റി: യുഎസ്-ഇറാന് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. കുവൈത്ത് എയര്‍വേയ്സിന്റെ ഭൂരിഭാഗം വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു. ബുക്കിംഗിനൊപ്പം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് സര്‍വീസ് മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും എസ്എംഎസുകളും അയയ്ക്കുമെന്നും അറിയിച്ചു. വിമാനസര്‍വീസില്‍ മാറ്റം വന്ന യാത്രക്കാര്‍ക്ക് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടാം. കുവൈത്തിനുള്ളില്‍: 171, കുവൈത്തിന് പുറത്തുനിന്ന്: +965 24345555 അല്ലെങ്കില്‍ 171, വാട്ട്സ്ആപ്പ്: +965 1802050.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍, മിസൈല്‍ഡ്രോണ്‍ ആക്രമണ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് വ്യോമാതിര്‍ത്തി അടച്ചത്. ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ജാഗ്രതയിലാണെന്നും, ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ വിമാനത്താവളത്തിലേക്ക് യാത്രതിരിക്കാവൂ എന്നും എയര്‍ലൈന്‍ നിര്‍ദേശിച്ചു.
Film
തിയേറ്റർ ഇളക്കി മറിക്കാൻ മുത്തുവേൽ പാണ്ഡ്യൻ വീണ്ടുമെത്തുന്നു; ജയിലർ 2 റിലീസ് ഡേറ്റ് പുറത്ത്
news
ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു; മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി
കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.
തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു. കെസിഎ ഭാരവാഹികള്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.
കഴിഞ്ഞ കെസിഎല്‍ സീസണ് മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീര്‍ത്തി വരുത്തുന്ന രീതിയില്‍ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേര്‍പ്പെടുത്തിയത്. സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെസിഎ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നില്‍ ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ ശ്രീശാന്ത് തയ്യാറായത്.
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india3 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News2 days agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More2 days agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala2 days agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

