ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് മൊബൈല്‍ കമ്പനികള്‍
നല്‍കുന്നത്. വിപണി കീഴടക്കാന്‍ കുറഞ്ഞ തുകക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് വിവിധ കമ്പനികള്‍ നല്‍കുന്നത്. ദീപാവലി ഓഫറില്‍ പലരും മൊബൈല്‍ ഫോണ്‍ മാറ്റാറുണ്ട്. 15000ത്തില്‍ താഴെ വിലയുള്ള മൂന്ന് കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണിവിടെ.

ലിഎക്കോ ലി2:  കിടിലന്‍ ക്യാമറ, ബാറ്റി ബാക്ക് അപ്, ഡ്യുവല്‍ സിം, എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകത. 11,999 രൂപയാണ് വില. 3ജിബി റാം, 16 എം.പി മുന്‍ ക്യാമറ, 8 എം.പി മുന്‍ ക്യാമറ. 5.5 ഇഞ്ച് ഫുള്‍ ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ.

1

മോട്ടോ ജി4 പ്ലസ്: മികച്ച ഫീച്ചറുകളുമായാമ് മോട്ടോറോള രംഗത്തെത്തിയിരിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് ഇതിന്റെ വലിയ പ്രത്യേകത. 16ജിബി, 32 ജിബി എന്നീ രണ്ട് വേര്‍ഷനുകളില്‍ ഫോണ്‍ ലഭിക്കും. 13,499, 14,999 എന്നിങ്ങനെയാണ് വില. 16 എം.പി ബാക്ക് ക്യാമറ, 5 എം.പി വൈഡ് ആംഗിള്‍ മുന്‍ ക്യാമറ. 1 വര്‍ഷത്തെ മാനുഫാക്ചറിങ് ഗ്യാരന്റി. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെ.

2

ക്‌സിയോമി മി മാക്‌സ്: 6.44 ഇഞ്ചാണ് ഈ സ്മാര്‍ട്ട്‌ഫോണിന്. ബാറ്ററി ബാക്ക് അപ്പാണ് മറ്റൊരു പ്രത്യേകത. 4850 എം.എ.എച്ച് ബാറ്ററിയാണ് കമ്പനി നല്‍കുന്നത്. ഫുള്‍ചാര്‍ജ് ചെയ്താല്‍ രണ്ടു ദിവസം ലഭിക്കും. 14,999 രൂപയാണ് ഇതിന്റെ വില.

3