ഡല്‍ഹി: കോവിഡ് മൂലം മരിക്കുമെന്ന ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. അലഹാബാദ് കോടതിയുടെ ഉത്തരവ് മറ്റു കോടതികള്‍ കീഴ്‌വഴക്കമായി എടുക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ വിനീത് സരണ്‍, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജയിലുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നതും തടവുപുള്ളികള്‍ കൂടുന്നതും ജയില്‍ ജീവനക്കാരുടെയും പൊലീസിന്റെയും ജീവനു ഭീഷണിയാണെന്നും ഈ മാസം ആദ്യം അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.