Cricket

ടി20 ലോകകപ്പ്: സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പതറി പാകിസ്താന്‍; ഫര്‍ഹാന് അര്‍ധസെഞ്ചുറി

By webdesk17

February 24, 2026

ശ്രീലങ്ക: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിങ് തോല്‍വി. ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് നേടാനായത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് ഈ മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്. പാകിസ്താന്‍ നിരയില്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ മാത്രമാണ് നല്ല പ്രകടനം കാഴ്ചവെക്കാനായത്. 37 പന്തില്‍ നിന്ന് ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി (63 റണ്‍സ്) എടുത്തു. ക്രീസിലെത്തിയ ബാബര്‍ അസമിന് 25 റണ്‍സേ എടുത്തൂ. കൂടാതെ ജാമി ഓവര്‍ട്ടന്റെ പന്തില്‍ ബാബര്‍ പുറത്തായത് പാകിസ്താന് വലിയ നിരാസയായി.

അതേസമയം ലിയാം ഡോസന്‍ എറിഞ്ഞ 18-ാം ഓവറിലെ ഇരട്ട പ്രഹരം പാകിസ്താനെ കൂടൂതല്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. ഉസ്മാന്‍ ഖാനെയും (8), മുഹമ്മദ് നവാസിനെയും (0) പുറത്താക്കിയ ഡോസന്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. 14 ഓവറില്‍ 107-3 എന്ന മികച്ച നിലയിലായിരുന്ന പാകിസ്താന്‍, അവസാന ഓവറുകളില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഫഖര്‍ സമാന്‍ (25), ഷദാബ് ഖാന്‍ (23) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോറില്‍ മെച്ചമുണ്ടായില്ല.