ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ്...
മോദി കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ പല നിലയിലും ഭീഷണി നേരിടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്.
നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കൊലപാതക കാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രണയത്തിനുള്ളത്.
ശ്രീറാമിനെ രക്ഷിക്കാനുള്ള ചരടുവലികള്‍ ഉദ്യോഗസ്ഥരിലും പൊലീസിലും മാത്രമായി ഒതുങ്ങുന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് പല സന്ദര്‍ഭങ്ങളിലായി തനിനിറം പുറത്തുകാട്ടി. അടിമുടി കരിനിഴലില്‍ നില്ക്കുന്ന ശ്രീറാമിനെ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍...
മത്സരത്തിനിറങ്ങാനുള്ള ശശി തരൂരിന്റെ തീരുമാനം പാര്‍ട്ടിക്ക് നല്കിയ ഉന്മേശം ചെറുതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇത്രയും ശ്രദ്ധേയമാക്കുന്നതിലും കുറ്റമറ്റതാക്കുന്നതിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ പങ്കുണ്ട്. 1072 വോട്ട്, ചുരുങ്ങിയ കാലയളവു കൊണ്ട് കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും തരൂരുണ്ടാക്കിയ...
ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.
എല്ലാറ്റിനെയും അതിജീവിച്ച് മുന്നേറാന്‍ കോണ്‍ഗ്രസ് പ്രാപ്തമാകേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യ വിലപേശല്‍ നടത്തി മതേതര കക്ഷികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിലെത്താന്‍ സഹായിച്ച 'യു.പി മോഡല്‍ തന്ത്രങ്ങളില്‍' നിന്നും കോണ്‍ഗ്രസ് പിന്മാറേണ്ടതുണ്ട്. കര്‍ണാടകയില്‍ കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയ അതേ...
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പുനസംഘടനയിലൂടെ വ്യക്തമാകുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ...
സി.പി.എമ്മിന്റെ ആട്ടും തുപ്പും സഹിച്ച് ഇനിയും എത്രകാലം മുന്നോട്ടുപോകുമെന്നാണ് അണികള്‍ ചോദിക്കുന്നത്. അവരുടെ ആശങ്കകളെ ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്റെ മത്ത് പിടിച്ച നേതൃത്വമാണ് ഇപ്പോള്‍ സി.പി.ഐക്കുള്ളത്. വിമര്‍ശനത്തിന്റെ ഒറ്റപ്പെട്ട പൊട്ടലും ചീറ്റലുമല്ലാതെ കാലത്തിലേക്ക്...
രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.