മുന്‍ സീസണുകളെ അപേക്ഷിച്ച് ഹോം മത്സരങ്ങളുടെ എണ്ണം കുറവായിരിക്കുമെങ്കിലും, ഈ സീസണിലെ പകുതി മത്സരങ്ങള്‍ കൊച്ചിയിലായിരിക്കും നടക്കുക.
മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.
ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷെഡ്യൂളില്‍ മാറ്റം പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.
ടി20 ലോകകപ്പ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) രാജ്യത്തിന്റെ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്കി.
സ്റ്റാർ സ്ട്രൈക്കറായ മൊറോക്കൻ താരം നോഹ സദോയിയാണ് ഏറ്റവും പുതിയതായി മഞ്ഞപ്പടയെ വിട്ടത്.
ഹാര്‍ദിക് ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ഏകദിന മത്സരങ്ങളില്‍ ആവശ്യമായ രീതിയില്‍ 10 ഓവര്‍ ബൗളിംഗ് ചെയ്യാന്‍ താരത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.സി.സി.ഐ അറിയിച്ചു.
ബറോഡ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദര്‍ഭ മറികടന്നു.
പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.