kerala
ലാവ്ലിന് കേസില്‍ വിചാരണ നേരിടാതെ രക്ഷപ്പെട്ടയാളാണ് നിലവിലെ ആഭ്യന്തര മന്ത്രി; ഫ്രാങ്കോ കേസില്‍ മുഖ്യമന്ത്രിയെ പരിഹാസിച്ച് ബല്‍റാം
വാളയാര്‍, പാലത്തായി എന്നി കേസുകളിലും ഫ്രാങ്കോ കേസിന് സമാനമായ ഇടപെടലുകളാണ് ഉണ്ടായതെന്നും ഇതിലൊന്നിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ, പ്രൊസിക്യൂഷനോ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടിലെന്നും ഓര്‍മപ്പെടുത്തി.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബല്‍റാം. ലാവ്ലിന് കേസില്‍ നിന്ന് വിചാരണ പോലും നേരിടാതെ രക്ഷപ്പെട്ട ആളാണ് നിലവില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയെന്നും പൊലീസ് ഹാജരാക്കിയത് പ്രതികള്‍ക്ക് അനുകൂലമായ തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് വി.ടി. ബല്‍റാം പ്രതികരണം നടത്തിയത്. വാളയാര്‍, പാലത്തായി എന്നി കേസുകളിലും ഫ്രാങ്കോ കേസിന് സമാനമായ ഇടപെടലുകളാണ് ഉണ്ടായതെന്നും ഇതിലൊന്നിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ, പ്രൊസിക്യൂഷനോ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടിലെന്നും ഓര്‍മപ്പെടുത്തി.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഫ്രാങ്കോ ക്കെതിരെ ചുമത്തിയ ഏഴ് കേസുകളും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പുറപ്പെടുവിച്ചത്.
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്.കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ നിരവധിതവണ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2018 ജൂണ്‍ മാസത്തിലാണ് ബിഷപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തി 2018 സെപ്റ്റംബര്‍ അവസാന വാരത്തോടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനും വരെ ശ്രമങ്ങള്‍ നടന്നു. 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു.തുടര്‍ന്ന് നടത്തിയ വിചാരണയില്‍ ഫ്രാങ്കോ കുറ്റവിമുക്തവുകയായിരുന്നു. ഫ്രാങ്കോക്കെതിരെ ചുമത്തിയ ഏഴ് കേസുകളും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ദൈവത്തിന് സ്തുതി എന്ന് മാത്രമാണ് വിധി പ്രസ്താവനയില്‍ ഫ്രാങ്കോ പ്രതികരിച്ചത്.
kerala
‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു. വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
കേന്ദ്ര നയങ്ങളെ ശക്തമായി എതിര്‍ക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്കി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തില്‍ കേരളത്തിലെ നേതാക്കളെ ഖര്‍ഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനില്‍ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുന്‍പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരം അര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സുധാകരന് എംപി, ശശിതരൂര്‍ എംപി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
kerala
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
പൊന്നാനി നഗരസഭ
ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം)
വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം)
വളാഞ്ചേരി നഗരസഭ
ചെയര്‍പേഴ്സണ്‍ – ഹസീന വട്ടോളി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന് (ഐ.എന്‍.സി)
മഞ്ചേരി നഗരസഭ
ചെയര്‍പേഴ്സണ്‍ – വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-അഡ്വ. ബീന ജോസഫ് (ഐ.എന്‍.സി)
നിലമ്പൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍ – പത്മിനി ഗോപിനാഥ് (ഐ.എന്‍.സി)
വൈസ് ചെയര്‍പേഴ്സണ്‍-ഷൗക്കത്തലി കൂമഞ്ചേരി (ഐ.യു.എം.എല്‍)
കൊണ്ടോട്ടി നഗരസഭ
ചെയര്‍പേഴ്സണ്‍ – യു.കെ. മമ്മതിശ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- ആയിശ ബിന്ദു (ഐ.എന്‍.സി)
പരപ്പനങ്ങാടി നഗരസഭ
ചെയര്‍പേഴ്സണ്‍- സുബൈദ ടീച്ചര്‍ (ഐ.യു.എം.എല്‍ )
വൈസ് ചെയര്‍പേഴ്സണ്‍- ഷമീം കിഴക്കിനിയകത്ത് (ഐ.യു.എം.എല്‍)
തിരൂരങ്ങാടി നഗരസഭ
ചെയര്‍പേഴ്സണ്‍- സി.പി. ഹബീബ ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം. അബ്ദുറഹ്മാന് കുട്ടി (ഐ.യു.എം.എല്‍)
പെരിന്തല്‍മണ്ണ നഗരസഭ
ചെയര്‍പേഴ്സണ്‍- പച്ചീരി സുരയ്യ ഫാറൂഖ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.ബി. ഫസല്‍ മുഹമ്മദ് (ഐ.എന്‍.സി)
മലപ്പുറം നഗരസഭ
ചെയര്‍പേഴ്സണ്‍- അഡ്വ. വി. റിനിഷ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-ജിതേഷ് ജി. അനില്‍ (ഐ.എന്‍.സി)
കോട്ടക്കല്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- കെ.കെ നാസര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-പാറോളി റംല ടീച്ചര്‍ (ഐ.യു.എം.എല്‍)
താനൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- നസ്ല ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.പി. അഷറഫ് (ഐ.യു.എം.എല്‍)
തിരൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- കീഴേടത്ത് ഇബ്രാഹിം ഹാജി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-സിന്ധു മംഗലശ്ശേരി (ഐ.എന്‍.സി.)
kerala
എന്‍ സുബ്രഹ്മണ്യനെ ജാമ്യത്തില്‍ വിട്ടു; ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
കോഴിക്കോട്: എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ എന്‍ സുബ്രഹ്മണ്യന് ജാമ്യം . മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എന്‍ സുബ്രഹ്മണ്യന് പ്രതികരിച്ചു.
കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്മണ്യന് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ വിഡി സതീശന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും എഐ ടൂളുപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ് എന്നദ്ദേഹം പ്രതികരിച്ചു.
-
kerala19 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF16 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film16 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india15 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News22 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala18 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health18 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala17 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
