india

യു.പിയില്‍ ക്രിസ്മസ് അവധിയില്ല; വാജ്‌പേയി ശതാബ്ദി ആഘോഷിക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

By webdesk18

December 22, 2025

ഉത്തര്‍പ്രദേശില്‍ ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് അറിയിച്ച് യോഗി സര്‍ക്കാര്‍. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് യോ.ഗി സര്‍ക്കാറിന്റെ ഉത്തരവ്.

എന്നാല്‍, രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയാണ്. ഇതില്‍ കേരള, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലത്തേക്ക് ക്രിസ്മസ് അവധി ലഭിക്കും. കേരളത്തില്‍ ഡിസംബര്‍ 24ന് അടക്കുന്ന സ്‌കൂളുകള്‍ ജനുവരി അഞ്ചിനാണ് തുറക്കുക.

ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെയാണ് പഞ്ചാബിലെ ക്രിസ്മസ് അവധി. ഡിസംബര്‍ 25 മുതല്‍ ജനുവരി അഞ്ച് വരെയാണ് രാജസ്ഥാനിലെ ക്രിസ്മസ് അവധി. ഡല്‍ഹി, ഹരിയാന, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ദിവസം അവധിയായിരിക്കും.