Connect with us

News

വീണ്ടും വ്യാജ യൂണിവേഴ്സിറ്റികളുടെ പേര് പുറത്തുവിട്ട് യുജിസി; കേരളത്തില്‍ രണ്ട് യൂണിവേഴ്‌സിറ്റികള്‍

ഏറ്റവും കൂടുതല്‍ വ്യാജ യൂണിവേഴ്സിറ്റികളുള്ളത് ഡല്‍ഹിയിലാണ്. പത്ത് വ്യാജ യൂണിവേഴ്സിറ്റികളാണ് ഡല്‍ഹിയിലുള്ളത്.

Published

on

ന്യുഡല്‍ഹി: വീണ്ടും വ്യാജ യൂണിവേഴ്സിറ്റികളുടെ പേര് പുറത്തുവിട്ട് യുജിസി. ഡല്‍ഹി ആസ്ഥാനമായുള്ള നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സൊല്യൂഷന്‍, കര്‍ണാടക ആസ്ഥാനമായുള്ള സര്‍വ ഭാരതീയ ശിക്ഷാ പീഠം, മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള നാഷ്ണല്‍ ബാക്വേര്‍ഡ് കൃഷി വിദ്യാപീഠം എന്നി മൂന്ന് വ്യാജ യൂണിവേഴ്സിറ്റികളുടെ വിവരങ്ങളാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്.

ഇതോടെ യുജിസി പുറത്തുവിട്ട വ്യാജ യൂണിവേഴ്സിറ്റികളുടെ എണ്ണം 25 ആയി. ഈ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടി വഞ്ചിതരാവരുത് എന്ന മുന്നറിയിപ്പും യുജിസി നല്‍കിയിട്ടുണ്ട്. ഈ യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗീകരമുണ്ടാവില്ല. ഇവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ തുടര്‍പഠനത്തിനോ ജോലിക്കോ ഉപയോഗിക്കരുത് എന്നും യുജിസി നിര്‍ദേശമുണ്ട്.

22 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക മുമ്പ് പുറത്തിറക്കിയിരുന്നു. ഏറ്റവും കൂടുതല്‍ വ്യാജ യൂണിവേഴ്സിറ്റികളുള്ളത് ഡല്‍ഹിയിലാണ്. പത്ത് വ്യാജ യൂണിവേഴ്സിറ്റികളാണ് ഡല്‍ഹിയിലുള്ളത്.

വ്യാജയൂണിവേഴ്സിറ്റികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഉത്തര്‍പ്രദേശാണ് ഉള്ളത്. ഉത്തര്‍പ്രദേശില്‍ നാല് വ്യാജ യൂണിവേഴ്സിറ്റികളുണ്ട്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ രണ്ട് വ്യാജയൂണിവേഴ്സിറ്റികളാണ് ഉള്ളത്. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ഓരോ വ്യാജ യൂണിവേഴ്സിറ്റികളുമുണ്ട്. കുന്ദമംഗലം ആസ്ഥാനമാക്കിയുള്ള ഇന്‍ര്‍നാഷ്ണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിന്‍, സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി എന്നിവയാണ് കേരളത്തില്‍ നിന്ന് വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയിൽ ക്ഷാമം കുറഞ്ഞെങ്കിലും പട്ടിണി ഗുരുതരമായി തുടരുന്നു: യു.എൻ

ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി

Published

on

ഗസ്സ സിറ്റി: പരിമിതമായ തോതിൽ മാനുഷിക സഹായങ്ങൾ എത്തിത്തുടങ്ങിയതോടെ ഗസ്സ മുനമ്പിലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന ക്ഷാമാവസ്ഥ അവസാനിച്ചുവെന്ന് ഐക്യരാഷ്ട്രസഭ. എന്നാൽ പട്ടിണിയുടെ തോതും മാനുഷിക സാഹചര്യവും ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ഓരോ എട്ടുപേരിൽ ഒരാൾക്ക് ഇപ്പോഴും ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുന്നുണ്ടെന്ന് യു.എൻ വ്യക്തമാക്കി.

ശൈത്യകാല വെള്ളപ്പൊക്കങ്ങളും കനത്ത തണുപ്പും കാരണം വിശപ്പിന്റെ കാഠിന്യം കൂടുതൽ രൂക്ഷമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷമായി നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രായേൽ ഭവനങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി നശിപ്പിച്ചതിനാൽ ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളും ടെന്റുകളിലോ നിലവാരമില്ലാത്ത അഭയകേന്ദ്രങ്ങളിലോ ആണ് കഴിയുന്നത്.

ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ വന്ന വെടിനിർത്തലിന് പിന്നാലെ സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ ഇസ്രായേൽ ഭാഗികമായി ലഘൂകരിച്ചിരുന്നു. എന്നാൽ സഹായ വിതരണ സംവിധാനം ഇപ്പോഴും പരിമിതവും അസ്ഥിരവുമാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ഭക്ഷ്യസഹായ നിയന്ത്രണങ്ങൾ മൂലം വൻതോതിൽ പട്ടിണി രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഗസ്സയുടെ ചില ഭാഗങ്ങളിൽ യു.എൻ അനുബന്ധ സ്ഥാപനമായ ഐ.പി.സി ആദ്യമായി ക്ഷാമം പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് കുറഞ്ഞത് 450 പേരെങ്കിലും പട്ടിണി മൂലം മരിച്ചതായാണ് കണക്കുകൾ.

ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി. വെടിനിർത്തലിന് മുമ്പ് ഗസ്സയിലേക്കുള്ള സഹായ പ്രവേശനത്തിന് ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തലിന് ശേഷം സഹായങ്ങൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും, കരാർ ദുർബലമാണെന്നും ഇസ്രായേൽ പ്രദേശത്ത് ഇപ്പോഴും ദിവസേന ആക്രമണങ്ങൾ തുടരുകയാണെന്നും സഹായ പ്രവർത്തകർ പറയുന്നു. വെടിനിർത്തൽ തകർന്നാൽ ഗസ്സ വീണ്ടും കഠിനമായ ക്ഷാമത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ടെന്ന് ഐ.പി.സി മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്,അത് നമ്മുടെ അവസാനത്തെ സംഭാഷണമാകുമെന്ന് കരുതിയില്ല’ -ശ്വേതാ മേനോന്‍

ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. എന്ന് ശ്വേത കുറിച്ചു.

Published

on

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന്‍.

‘ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ സംസാരിക്കുമ്പോള്‍ അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങള്‍ പോയി എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. സത്യത്തില്‍ എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.’ എന്ന് ശ്വേത കുറിച്ചു.

ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ജൂണില്‍ പുറത്തിറങ്ങിയ നാന്‍സി റാണിയാണ് ശ്രീനിവാസന്‍ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത ‘ഞാന്‍ പ്രകാശനു’വേണ്ടിയാണ് ഒടുവില്‍ തിരക്കഥയൊരുക്കിയത്.

Continue Reading

kerala

മൃതദേഹം മാറ്റാന്‍ അനുവദിക്കില്ല; പുല്‍പ്പള്ളിയിലെ കടുവ ആക്രമണത്തില്‍ പ്രദേശത്ത് കനത്ത പ്രതിഷേധം

ഭീകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, ഒന്നരമാസം മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു.

Published

on

വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രദേശത്ത് കനത്ത പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വണ്ടിക്കടവ് ഫോറസ്‌റ്റേഷന് മുമ്പിലാണ് പ്രതിഷേധം. ഭീകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, ഒന്നരമാസം മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ തയാറായില്ല. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും ഇതില്‍ ഒരു ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ ( 65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് അപകടം.

കഴിഞ്ഞ വര്‍ഷവും വയനാട്ടില്‍ കടുവ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.വയനാടിന്റെ വിവിധ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending