Connect with us

kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം, സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കുടുംബം

കൊല്ലപ്പെട്ട റാം നാരായണന്റെ സഹോദരന്‍ ശശികാന്ത് കലക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങി.

Published

on

വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതില്‍ പ്രതിഷേധം രൂക്ഷം. കൊല്ലപ്പെട്ട റാം നാരായണന്റെ സഹോദരന്‍ ശശികാന്ത് കലക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചു. എട്ട് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്‍ ദുര്‍ബലമായതിനാലെന്നാണ് ആരോപണം.

സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റാം നാരായണന്റെ കുടുംബവും കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതി ഒഴികെയുള്ള എട്ടുപേര്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം രണ്ടുതവണ പ്രതികളുടെ റിമാന്‍ഡ് നീട്ടിയിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശമുണ്ട്.

ഡിസംബര്‍ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

 

kerala

ഉച്ചയ്ക്കു ശേഷവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 3200 രൂപ കുറഞ്ഞു

ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്.

Published

on

By

കൊച്ചി: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ്. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5.54% ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,621.93 ഡോളറായി. 271.27 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് സ്?പോട്ട് ഗോള്‍ഡ് എത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 2.36% ശതമാനം ഇടിഞ്ഞു. 4,633.31 ഡോളറിലാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 111.79 ഡോളറാണ് കുറഞ്ഞത്.

Continue Reading

kerala

കൊച്ചിയില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം; ഒമ്പത് പേര്‍ക്കെതിരെ കേസ്

യുവതിയുടെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പൊലീസ് എഫ്ഐആറില്‍ പറയുന്നു.

Published

on

By

കൊച്ചി:| എറണാകുളം തിരുവാണിയൂരില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം. ജോലി കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. യുവതിയുടെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പൊലീസ് എഫ്ഐആറില്‍ പറയുന്നു.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയില്‍ തടഞ്ഞ സംഘം, ”ഇവിടെ വേഷംകെട്ടല്‍ എടുക്കുകയാണോ” എന്ന് ചോദിച്ചുകൊണ്ടാണ് ആക്രമണം ആരംഭിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര പരിക്കേറ്റ യുവതി നിലവില്‍ കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമണസംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

തുടര്‍ന്ന് ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മണിക്കുട്ടന്‍, ബിബിന്‍, ബേബി എന്നിവര്‍ക്കൊപ്പം കണ്ടാല്‍ തിരിച്ചറിയാവുന്ന ആറുപേരും പ്രതികളാണ്. എന്നാല്‍ കേസെടുത്തതല്ലാതെ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് യുവതിയും ബന്ധുക്കളും ആരോപിക്കുന്നു. പൊലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

 

Continue Reading

kerala

10 ലക്ഷം രൂപ തട്ടിയതായി പരാതി; ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

കേസ് ഒത്തുതീര്‍പ്പിനായി ബി.ജെ.പി നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീക്ഷണി.

Published

on

By

കോതമംഗലം: ബിജെപി നേതാക്കാള്‍ 10,58,000 രൂപ തട്ടിയെടുത്ത പരാതിയില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. കേസ് ഒത്തുതീര്‍പ്പിനായി ബി.ജെ.പി നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീക്ഷണി.

ഓണ്‍ലൈന്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് ചേലാട് ആറ്റ്പുറത്ത് എ.എം.ജോര്‍ജിന്റെ മകന്‍ ഉള്‍പ്പെട്ട പരാതി പരിഹരിക്കുന്നതിന് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ടി.എസ്. സുനിഷ് എന്നിവര്‍ പലപ്പോഴായി 10,58,000 രൂപ വാങ്ങി. കേസ് തീര്‍ക്കുന്നതിനായി സനല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വഴിയാണ് ബി.ജെ.പി നേതാക്കള്‍ക്ക് പണം കൈമാറിയത്.

എന്നാല്‍ കേസ് തീര്‍പ്പാകാതെ വീണ്ടും മറ്റൊരു കേസ് വരികയും ചെയ്ത സാഹചര്യത്തില്‍ ജോര്‍ജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ ലഭിക്കണമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ബി.ജെ.പി സംസ്ഥാന ജില്ല നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

ജനുവരി 16ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കൈയില്‍ പെട്രോളുമായി തിങ്കളാഴ്ച്ച രാവിലെ 10 ഓടെ ബി.ജെ.പി ഓഫീസിന് മുന്നില്‍ ജോര്‍ജും ഭാര്യ ജിന്‍സും ബന്ധുവും ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ എല്‍ദോസും എത്തിയത്. എല്‍ദോസാണ് പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പി നേതൃത്വവുമായി ജോര്‍ജിനെ ബന്ധപ്പെടുത്തിയത്. ഇവര്‍ എത്തുമ്പോള്‍ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഒരു മണിക്കൂറിലേറെ നേരും ഓഫീസ് പരിസരത്ത് കുത്തിയിരുന്ന ജോര്‍ജിനെയും കുടുംബത്തെയും പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

സമ്പത്ത് പണയപ്പെടുത്തിയും അയല്‍ക്കാരില്‍ നിന്ന് സ്വര്‍ണം കടം വാങ്ങിയുമാണ് ഇത്രയും തുക കണ്ടെത്തിയതെന്നും മാസംത്തോറും അര ലക്ഷത്തിലേറെ രൂപ പലിശ നല്‍കാന്‍ മാത്രം കണ്ടെത്തേണ്ട സാഹചര്യമാണെന്നും ഇതിന് നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വന്നതെന്ന് ജോര്‍ജ് പറഞ്ഞു.

 

Continue Reading

Trending