തൃശൂർ: തൃശൂർ ആറങ്ങോട്ടുകരയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതിന് യുവതിയെ മർദിച്ചെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആറങ്ങോട്ടുകര സ്വദേശിനിയായ ജസീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 13ന് രാവിലെയാണ് സംഭവമുണ്ടായത്. വോട്ടർ പട്ടിക സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടർന്ന് ബഷീർ യുവതിയെ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
സ്ത്രീത്വം അപമാനിച്ചുകൊണ്ട് മോശമായി പെരുമാറിയതിനും മർദിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു