പിടിക്കൊടുക്കാതെ ഇന്ധനവില; വര്‍ധിച്ചത് രണ്ട് രൂപ

സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം നീങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവുകയാണ് ഇന്ധനവില. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധയിലുള്ളത്. ഒരു മാസത്തിനിടെ രണ്ടു രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സംസ്ഥാനത്ത് കൊച്ചിയില്‍ പെട്രോള്‍ വില 76 രൂപ 89 പൈസയും ഡീസലിന് വില 69 രൂപ 41 പൈസയുമാണ്. തിരുവനന്തപുരത്താണ് വില ഏറ്റവും കൂടുതല്‍. 78 രൂപയ്ക്ക് മുകളിലാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില.

തണുപ്പു രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റി അയയ്ക്കുന്നതിനാലാണ് വില വര്‍ധിക്കുന്നതെന്നു ഡീലര്‍മാരും പറയുന്നു. ഇന്ധന ലഭ്യത കുറഞ്ഞതും ഇന്ധനവില വര്‍ധനക്ക് കാരണമായി കണക്കാക്കുന്നു. ഇന്ധവിലക്കു പുറമെ പാചകവാതക വിലയിലും വര്‍ധനക്ക് സാധ്യതയുണ്ടെന്നാണ് വിദ്ഗധരുടെ നിരീക്ഷണം. നിലവില്‍ സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടറിന്റെ വില നിലവാരം ഇങ്ങനെയാണ്.