ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. കാലവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്. വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്ന് അഭ്യൂഹമുണ്ട്.
2017ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യയെ നിയമിച്ചത്.