Connect with us

kerala

പട്ടിക വര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ പലതും കടലാസിലൊതുങ്ങുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ത്രിപുരയിലെ ഒരു വിഭാഗം ഗോത്രങ്ങളെ ആദിവാസികളുടെ പട്ടികയില്‍ ചേര്‍ക്കുന്ന ഭരണഘടനാ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് വേണ്ടിയുള്ള പരിപാടികള്‍ തകിടം മറിക്കുകയാണെന്നും പദ്ധതികള്‍ പലതും കടലാസിലൊതുങ്ങുകയാണെന്നല്ലാതെ അര്‍ഹരില്‍ എത്തുന്നില്ലെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ത്രിപുരയിലെ ഒരു വിഭാഗം ഗോത്രങ്ങളെ ആദിവാസികളുടെ പട്ടികയില്‍ ചേര്‍ക്കുന്ന ഭരണഘടനാ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ഈ കമ്മിറ്റി പറഞ്ഞത് കേന്ദ്ര ഗവണ്‍മെന്റിന്റെ വ്യത്യസ്ത മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്‍മെന്റിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും മറ്റു മന്ത്രാലയങ്ങളും ഇതു സംബന്ധിച്ച് നടത്തുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കുന്നില്ല, വാക്കിലും പ്രവര്‍ത്തിയിലും നടപ്പിലാക്കുന്നില്ല എന്നാണ്.

ഈ പദ്ധതി പ്രകാരം ഇവര്‍ക്കായി നീക്കി വെക്കേണ്ട സംഖ്യ പോലും നീക്കി വെക്കാതെ കുറ്റകരമായ അനാസ്ഥയാണ് വിവിധ മന്ത്രാലയങ്ങള്‍ ചെയ്യുന്നതെന്നും ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിലേക്ക് നീക്കി വെക്കേണ്ടത് 17.5 ശതമാനമായിരുന്നെങ്കില്‍ നീക്കിവെച്ചത് തന്നെ 5.45 ശതമാനം മാത്രമാണ്. ഈ വിഭാഗത്തോടുള്ള കടുത്ത അവഗണനയാണ് ഇത് കാണിക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള വൈമുഖ്യവുമാണ്. ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെയാണ് ട്രൈബല്‍ സബ് പ്ലാന്‍ പോലുള്ള പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോകുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ എസ്.സി എസ്.ടി വിഭാഗക്കാരുടെ സര്‍ട്ടിഫിക്കറ്റ് ആ വിഭാഗക്കാരെല്ലാത്തവര്‍ തട്ടിയെടുക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അര്‍ഹരായ എസ്.സി എസ്.ടികള്‍ക്ക് ലഭിക്കാനും അല്ലാത്തത് അംഗീകരിക്കാതിരിക്കാനും വേണ്ടിയുള്ള നടപടികള്‍ നിയമപരമായി തന്നെ ഉണ്ടാക്കേണ്ടതുണ്ട്. ട്രൈബല്‍ വിഭാഗത്തിനുള്ള ബജറ്റ് വിഹിതങ്ങള്‍ ചിലവാക്കാതെ പലഘട്ടങ്ങളിലും വക മാറ്റി ചെലവഴിക്കുന്നതും അങ്ങനെ അവര്‍ക്ക് പ്രയോജനപ്പെടാതിരിക്കുന്നതും ഒരു നിത്യ പ്രതിഭാസമായിട്ടുണ്ട്. അവ അവസാനിപ്പിക്കേണ്ടതാണ്. അവര്‍ക്കനുവദിച്ച ഫണ്ട് ലാപ്‌സാകാത്ത വിധത്തില്‍ അവര്‍ക്ക് തന്നെ പ്രയോജനം ചെയ്യുന്ന വിധത്തില്‍ കൃത്യമായ സാമ്പത്തിക, നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആക്കാര്യത്തിലും ഗവണ്മെന്റ് നീതി പുലര്‍ത്തണമെന്നും ഇ. ടി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു

ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു

Published

on

2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു

 

Continue Reading

kerala

പത്തു ദിവസമല്ല അതിലും കൂടുതല്‍; കേരളത്തിലെ ക്രിസ്മസ് അവധി നാളെ മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വര്‍ധിച്ചത്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്തുമസ് സ്‌കൂള്‍ അവധി നാളെ മുതല്‍ തുടങ്ങും. ഇത്തവണ 10 അല്ല, 12 ദിവസമാണ് ക്രിസ്മസ് അവധി.
ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വര്‍ധിച്ചത്. ഡിസംബര്‍ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ ഇന്ന് അവസാനിക്കും.

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂള്‍ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഏകദിന അവധിയില്‍ ഒതുക്കിയപ്പോള്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.

Continue Reading

kerala

ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ ജനുവരി ഒന്നു മുതല്‍ 15 വരെ

രാജ്യത്തിന്റെയും ജനതയുടെയും സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 93 വര്‍ഷമായി നിരന്തരം പ്രയത്നിച്ചു പോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രചരണം ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട മുസ്ലീം ലീഗ് കമ്മിറ്റികളും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്തിച്ചു.

Published

on

ചന്ദ്രിക കൊച്ചി എഡിഷന്റെ പരിധിയില്‍ വരുന്ന എറണാകുളം, തൃശൂര്‍ ആലപ്പുഴ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിനുള്ള കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍ 15 വരെ നടത്താന്‍ കൊച്ചി എഡിഷന്‍ ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു. രാജ്യത്തിന്റെയും ജനതയുടെയും സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 93 വര്‍ഷമായി നിരന്തരം പ്രയത്നിച്ചു പോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രചരണം ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട മുസ്ലീം ലീഗ് കമ്മിറ്റികളും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്തിച്ചു.

യോഗത്തില്‍ ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.എ മമ്മുവില്‍നിന്ന് 10 വാര്‍ഷിക വരിക്കാരുടെ തുക സ്വീകരിച്ചു. ഉമ്മര്‍ പാണ്ടികശാല കമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എം.പി അഷ്റഫ് മുപ്പനെ ചിഫ് കോ ഓര്‍ഡിനേറ്ററായും, എ.എം ബഷീര്‍ (എറണാകുളം) കെ.എ ഹാറൂണ്‍ റഷീദ് (തൃശൂര്‍), കമാല്‍ എം. മാക്കിയല്‍ (ആലപ്പുഴ), റാഷിദ് ആരമല (കോട്ടയം), അസീസ് ചുങ്കപ്പാറ (പത്തനംതിട്ട), ടികെ നവാസ് (ഇടുക്കി) എന്നിവരെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെയും ചുമതലപ്പെടുത്തി. കാമ്പയിന്‍ പ്രചാരണാര്‍ത്ഥം എറണാകുളം തൃശൂര്‍ ജില്ലാ കമ്മറ്റികള്‍ 23 നും ആലപ്പുഴ 24 നും ഇടുക്കി പത്തനംതിട്ട ജില്ല കമ്മിറ്റികള്‍ 29 നും കോട്ടയം 31 നും യോഗങ്ങള്‍ ചേരും.

യോഗത്തില്‍ ഗവേണിംഗ് ബോഡി കണ്‍വീനര്‍ ടി.എം സലീം ചീഫ് കോ ഓര്‍ഡിനേറ്റര്‍ എം.പി അഷ്‌റഫ് മുപ്പന്‍ പങ്കെടുക്കും കാമ്പയിനില്‍ മെമ്പര്‍ഷിപ്പിന് ആനുപാതികമായി 10 ശതമാനം വാര്‍ഷിക വരിക്കാരെയാണ് ബന്ധപ്പെട്ട കമ്മിറ്റികള്‍ ചേര്‍ക്കേണ്ടത്. മുസ്ലീലീഗ് ജില്ലാ ഭാരവാഹികള്‍, പോഷകഘടകം ജില്ലാ ഭാരവാഹികള്‍ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീലീഗ് അംഗങ്ങള്‍ എന്നിവര്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ചു. യോഗത്തില്‍ കണ്‍വീനര്‍ ടിഎം സലീം സ്വാഗതം പറഞ്ഞു.

അംഗങ്ങളായ പി.എം അമീര്‍, എന്‍.വി.സി അഹമ്മദ്, എ.എം നസീര്‍ അഡ്വ.എച്ച് ബഷീര്‍ കുട്ടി ബഡായില്‍,കെ.എസ് സിയാദ്, അഡ്വ. അന്‍സലാഹ് മുഹമ്മദ്, എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സല്‍മാന്‍ കെ.എം പങ്കെടുത്തു. റസിഡന്റ് മാനേജര്‍ വി.എം.എ ബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റസിഡന്റ് എഡിറ്റര്‍ കെ.ബി അബ്ദുല്‍ കരീം നന്ദി പറഞ്ഞു.

 

Continue Reading

Trending