നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ചോദ്യം ചെയ്തത്. ദിലീപിനെയും ഗൂഢാലോചന കേസിലുണ്ടായിരുന്നു മറ്റു പ്രതികളെയും ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചു. സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ വ്യാസന്‍ ഇടവനക്കാടിനെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഇന്ന് വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ദിലീപ് ഏറ്റവുമധികം തവണ ഫോണില്‍ ബന്ധപ്പെട്ടത് വ്യാസനുമായാണെന്ന് അന്വേഷ സംഘം പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ് വിളിപ്പിച്ചത്. റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.