Connect with us

News

മലപ്പുറം കരുവാരക്കുണ്ടില്‍ പതിനാലുക്കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍; പതിനാറുക്കാരന്‍ കസ്റ്റഡിയില്‍

കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.

Published

on

മലപ്പുറം: മലപ്പുറം കരുവാരാക്കുണ്ടില്‍ നിന്ന് കാണാതായ പതിനാലുക്കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍.
ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇതിനെതിരെ കുടുംബം ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്‌കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

സ്‌കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരന്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.

News

രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പനയില്‍ കേരളത്തിന് രണ്ടാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്

Published

on

മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി) ഏറ്റവുമധികം സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. എന്‍വിറോകാറ്റലിസ്റ്റ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം 12.08 ശതമാനമാണ്. ഈ പട്ടികയില്‍ ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 8,78,591 വാഹനങ്ങളാണ്. ഇതില്‍ 1,06,111 എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഡല്‍ഹിയില്‍ 8,17,705 വാഹനങ്ങള്‍ വിറ്റതില്‍ 1,13,742 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അവിടെ ഇ.വികളുടെ പങ്കാളിത്തം 13.91 ശതമാനമാണ്.

കര്‍ണാടക 10.64 ശതമാനവുമായി മൂന്നാം സ്ഥാനത്തും, ഉത്തര്‍പ്രദേശ് 9.89 ശതമാനവുമായി നാലാം സ്ഥാനത്തും, മധ്യപ്രദേശ് 8.23 ശതമാനവുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. 2022ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം വെറും അഞ്ച് ശതമാനമായിരുന്നു. സംസ്ഥാനത്ത് ഇ.വി നയം നടപ്പാക്കിയതും ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപകമായതുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ഇ.വി വിപണിയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം, വില്‍പന നടത്തിയ ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും 93.4 ശതമാനവും സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതാണ്. എന്‍വിറോകാറ്റലിസ്റ്റിന്റെ സ്ഥാപകനും മുഖ്യ അനലിസ്റ്റുമായ സുനില്‍ ദാഹിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലും ഇതേ ശതമാനം ഇ.വികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അവിടെ 84 ശതമാനവും ടൂവീലറുകളും വെറും ഒമ്പത് ശതമാനം മാത്രമാണ് കാറുകള്‍.

അതേസമയം, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ 76 ശതമാനം ടൂവീലറുകളും 18 ശതമാനം കാറുകളുമാണ്. സംസ്ഥാനത്തെ ഇടത്തരക്കാരായ നിരവധി കുടുംബങ്ങള്‍ ഇ.വി കാറുകള്‍ വാങ്ങുന്നുവെന്നതിന്റെ സൂചനയാണിതെന്നും ദാഹിയ പറഞ്ഞു. ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്

സംസ്ഥാനത്തെ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഏഥര്‍ എനര്‍ജിയാണ് ഒന്നാം സ്ഥാനത്ത്. ഏഥറിന് 29 ശതമാനവും ബജാജ് ഓട്ടോക്ക് 24 ശതമാനവും ടി.വി.എസ് മോട്ടോറിന് 19 ശതമാനവും വിപണി പങ്കാളിത്തമുണ്ട്. ഒല ഇലക്ട്രിക്കിന്റെ പങ്കാളിത്തം 12 ശതമാനമാണ്.

ഇലക്ട്രിക് കാറുകളുടെ വിപണിയില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയാണ് മുന്നില്‍. കമ്പനിക്ക് 53 ശതമാനം വിപണി പങ്കാളിത്തമുണ്ട്. ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ 26 ശതമാനവും മഹിന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ 11 ശതമാനവും പങ്കാളിത്തം കൈവശം വയ്ക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള ഉയര്‍ന്ന അവബോധമാണ് കേരളത്തില്‍ പല കമ്പനികളും മികച്ച വില്‍പന നേട്ടം കൈവരിക്കാന്‍ കാരണമാകുന്നതെന്ന് ഇലക്ട്രിക് ടൂവീലര്‍ കമ്പനിയായ ബി.എന്‍.സി മോട്ടോറിന്റെ സി.ഇ.ഒ അനിരുദ്ധ് രവി നാരായണന്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളും വില കൂടിയ ഉല്‍പ്പന്നങ്ങളും സ്റ്റാറ്റസ് സിംബോളായി ജനങ്ങള്‍ കാണുന്ന പ്രവണതയുണ്ടെന്നും, സംസ്ഥാനത്ത് ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

News

കൊല്ലം കായിക വിദ്യാര്‍ത്ഥിനികളുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യന്‍ അനില്‍ കുമാര്‍

കുട്ടികള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊല്ലം: കൊല്ലത്തെ സായി സ്‌പോര്‍ട്സ് ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യന്‍ അനില്‍ കുമാര്‍. കുട്ടികള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സമീപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും, അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. സായി സ്‌പോര്‍ട്സ് സ്‌കൂളിലെ സെന്‍ട്രല്‍ ഇന്‍ചാര്‍ജ് കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും, സെന്‍ട്രല്‍ ഇന്‍ചാര്‍ജിന്റെയും കേരള റീജിയണ്‍ ഇന്‍ചാര്‍ജിന്റെയും നടപടികളാണ് താന്‍ സായിയിലെ ജോലി വിട്ടതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.

സ്റ്റാഫിനെതിരേ കൂടുതല്‍ പരാതികള്‍ നിലവിലുണ്ടെന്നും മുന്‍പ് ഒരു സ്റ്റാഫ് അംഗം ആത്മഹത്യ ചെയ്തതും പീഡനം മൂലമാണെന്ന ആരോപണവും അനില്‍ കുമാര്‍ ഉന്നയിച്ചു. കുട്ടികള്‍ക്ക് രൂക്ഷമായ അധിക്ഷേപം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സാന്ദ്രയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയും സായി സ്‌പോര്‍ട്സ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍. രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥികളും മുറിയില്‍ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മുറിക്കുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

News

‘കുഞ്ഞുങ്ങളല്ല പ്രശ്നക്കാര്‍; രക്ഷിതാക്കളും അധ്യാപകരും മനോഭാവം മാറ്റണം’ ലാലു അലക്സ്

നിങ്ങളുടെ പ്രകടനം മനുഷ്യന്റെ മനസ്സിനെ തൊടാന്‍ കഴിയുന്നുവെങ്കില്‍ അതുതന്നെയാണ് ഏറ്റവും വലിയ വിജയം’ ലാലു അലക്സ് കുറിച്ചു.

Published

on

കൊച്ചി: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍ തുടക്കമായതിന്റെ പശ്ചാത്തലത്തില്‍ ലാലു അലക്‌സ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കലോത്സവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയുല്‍ പങ്കുവെച്ചിരുന്നു.

‘കുഞ്ഞുങ്ങളല്ല പ്രശ്നക്കാര്‍. രക്ഷിതാക്കളുടെയും അധ്യാപകരുടേയും മനോഭാവം മാറണം. അവര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണവും പരിശീലനവും ലഭിക്കണം. ശരിയായ, ശക്തമായ ദിശാബോധം കുട്ടികള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ പ്രാപ്തരാവണം. സ്‌നേഹംകൊണ്ട് പറയുവാ’ എന്നായിരുന്നു ലാലു അലക്സിന്റെ കുറിപ്പ്.

പുതിയ തലമുറയിലെ കുഞ്ഞുകലാകാരന്മാര്‍ ഒരിക്കലും സമ്മാനം ലക്ഷ്യമാക്കി മത്സരിക്കരുതെന്നും, സ്വന്തം കലയില്‍ വിശ്വസിക്കുകയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഉപദേശിച്ചു. ‘ഇനിയുള്ള കലോത്സവ ദിനങ്ങളില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന എന്റെ കുഞ്ഞ് അനിയന്മാരോടും അനിയത്തിമാരോടും എനിക്ക് പറയാനുള്ളത്, നന്നായി പരിശീലിക്കുക. പക്ഷേ, അതിനേക്കാള്‍ കൂടുതല്‍ സ്വന്തം കലയില്‍ വിശ്വസിക്കുക. നിങ്ങളുടെ പ്രകടനം മനുഷ്യന്റെ മനസ്സിനെ തൊടാന്‍ കഴിയുന്നുവെങ്കില്‍ അതുതന്നെയാണ് ഏറ്റവും വലിയ വിജയം’ ലാലു അലക്സ് കുറിച്ചു.

സമ്മാനങ്ങള്‍ ലഭിക്കാത്ത സാഹചര്യങ്ങളിലും കുട്ടികള്‍ തളരരുതെന്നും ആത്മവിശ്വാസം കൈവിടരുതെന്നും താരം വിവരിച്ചു. ചിലര്‍ക്ക് ഒന്നാംസ്ഥാനം ലഭിക്കും, ചിലര്‍ക്ക് രണ്ടാമതും മൂന്നാമതും. ചിലര്‍ക്കാകട്ടെ പേരുപോലും വിളിക്കപ്പെടാതിരിക്കും. ഒരിക്കലും തളരരുത്. വീണ്ടും വീണ്ടും പരിശീലിക്കുക. അടുത്ത കലോത്സവത്തില്‍ ലോകം നിങ്ങളെ ശ്രദ്ധിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക. വരാനുള്ള ലോകം നിങ്ങളുടേതാണ്. ഉയര്‍ന്നു പറക്കൂ, സ്വപ്നങ്ങള്‍ക്കും ഭയങ്ങള്‍ക്കും അപ്പുറത്തേക്ക്, ആകാശങ്ങള്‍ക്കുമപ്പുറം’ ലാലു അലക്സ് കൂട്ടിച്ചേര്‍ത്തു

Continue Reading

Trending