മലപ്പുറം: മലപ്പുറം കരുവാരാക്കുണ്ടില്‍ നിന്ന് കാണാതായ പതിനാലുക്കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇതിനെതിരെ കുടുംബം ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്‌കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
സ്‌കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരന്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.