Connect with us

india

മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ​ ചെയ്തു

Published

on

മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്ത്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരെല്ലാം അവരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തു. ഗവർണർ ആചാര്യ​ ദേവ്രാത്താണ് അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത്.

അജിത് പവാർ മരിക്കുന്നില്ല എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞക്കായി എത്തിയ സുനേത്ര പവാറിനെ എൻ.സി.പി പ്രവർത്തകർ സ്വീകരിച്ചത്. നേരത്തെ എൻ.സി.പി യോഗം ചേർന്ന് അവരെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ.

ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചത്. ഇതിനെത്തുടർന്ന് നിലവിലുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ അജിത് പവാർ കൈകാര്യം ചെയ്തിരുന്ന പദവി സുനേത്ര പവാറിന് നൽകണമെന്ന് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

ഇനി ആ ബിസ്‌കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു

മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്‌കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു.

Published

on

മുംബൈ: ഓരോ ഇന്ത്യക്കാരന്റെയും ചായക്കപ്പിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു പാര്‍ലെ-ജി. ഈ ബിസ്‌കറ്റിന്റെ ജന്മസ്ഥലം ഇനി ചരിത്രത്തിന്റെ ഭാഗം. മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്‌കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. 5.44 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഫാക്ടറി സമുച്ചയം മാറ്റി വലിയൊരു വാണിജ്യ കേന്ദ്രം പണിയാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.

പഴമയുടെ സുഗന്ധം മായുന്നു

1929-ല്‍ സ്ഥാപിതമായ പാര്‍ലെ-ജി ഫാക്ടറി കേവലം ഒരു കെട്ടിടം എന്നതിലുപരി മുംബൈ നഗരത്തിന്റെ ഒരു അടയാളം കൂടിയായിരുന്നു. വിലെ പാര്‍ലെ സ്റ്റേഷന് സമീപത്തുകൂടി ട്രെയിനില്‍ പോകുന്ന യാത്രക്കാര്‍ക്ക് ബിസ്‌കറ്റ് ഗന്ധം അനുഭവപ്പെടുമ്പോള്‍ സ്റ്റേഷന്‍ എത്താറായെന്ന് മനസ്സിലാക്കാമായിരുന്നെന്ന് സാരം.

സ്വാതന്ത്യത്തിന് മുന്‍പ് ബ്രിട്ടീഷ് ബിസ്‌കറ്റുകളോട് മത്സരിക്കാനാണ് പാര്‍ലെ ബിസ്‌കറ്റ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ 2016-ല്‍ തന്നെ ഈ ഫാക്ടറിയിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു. എങ്കിലും ആ കെട്ടിടം അവിടുത്തെ പ്രധാന ലാന്‍ഡ്മാര്‍ക്കായി അവശേഷിച്ചു.

അതേസമയം ഫാക്ടറി നിലനിന്നിരുന്ന സ്ഥലത്തെ 31 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ആധുനിക ബിസിനസ് ഹബ്ബ് നിര്‍മ്മിക്കാനുള്ള അനുമതി പാര്‍ലെ ഗ്രൂപ്പിന് ലഭിച്ചുകഴിഞ്ഞു.

ഗൃഹാതുരത്വം ഉണര്‍ത്തി സോഷ്യല്‍ മീഡിയ

ഫാക്ടറി പൊളിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേക്ഷകര്‍. സ്‌കൂള്‍ വിട്ടു വരുമ്പോഴുള്ള ബിസ്‌കറ്റ് മണവും ഫാക്ടറി സന്ദര്‍ശനങ്ങളും വൈകാരികതയോടെയാണ് ഓര്‍ക്കുന്നത്. പാര്‍ലെ-ജി എന്ന ബ്രാന്‍ഡിന്റെ പേര് തന്നെ വിലെ പാര്‍ലെ എന്ന സ്ഥലപ്പേരില്‍ നിന്നാണ് ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്.

മുംബൈയിലെ ഉല്‍പ്പാദനം നിര്‍ത്തിയാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഫാക്ടറികളില്‍ പാര്‍ലെ-ജിയുടെ നിര്‍മ്മാണം തുടരും.

 

Continue Reading

film

ഫലസ്തീന്‍ സിനിമകള്‍ക്ക് വിലക്ക്: കവിത ചൊല്ലി പ്രതിഷേധവുമായി പ്രകാശ് രാജ്

കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

Published

on

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (BIFFes) നാല് ഫലസ്തീന്‍ സിനിമകള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പിന്നാലെ ഉദ്ഘാടന വേദിയില്‍ ഫലസ്തീന്‍ കവിത ചൊല്ലിയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കലാമേളകളെ രാഷ്ട്രീയ താല്പര്യങ്ങള്‍ ബാധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ പങ്കുവെക്കാനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രകാശ് പറഞ്ഞു.

നാല് ഫലസ്തീന്‍ ചിത്രങ്ങള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

 

Continue Reading

india

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

സത്യപ്രതിജ്ഞാ ചടങ്ങ് നാളെ വൈകീട്ട് 5 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞാ ചടങ്ങ് നാളെ വൈകീട്ട് 5 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സുനേത്ര സമ്മതം അറിയിക്കുകയായിരുന്നു.

63-കാരിയായ സുനേത്ര പവാര്‍ നിലവില്‍ രാജ്യസഭാ എംപിയാണ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നത്. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി എന്‍സിപി എംഎല്‍എമാരുടെ യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ചേരും.

 

 

Continue Reading

Trending