കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടര കോടി രൂപയുടെ രത്‌നങ്ങള്‍ പിടിച്ചെടുത്തു. സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് രത്‌നങ്ങള്‍ കണ്ടെടുത്തത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്നാണ് ഇത്രയും രത്‌നങ്ങള്‍ കണ്ടെടുത്തത്. കേരളത്തില്‍ വില്‍പനക്കാണ് ഇവ എത്തിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നെത്തിയ മാധവി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനക്കായി രത്‌നങ്ങള്‍ സെയില്‍സ്ടാക്‌സിന് കൈമാറി.