Video Stories
സ്വപ്നം സത്യം, ഇവന് നമ്മുടെ കരുണ്‍
മൊഹാലി:സാക്ഷാല്‍ സുനില്‍ ഗവാസ്ക്കറില് നിന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്പ് സ്വീകരിക്കുമ്പോള്‍ കരുണ്‍ നായര്‍ക്കായി കൈയ്യടിക്കാന്‍ അരികില്‍ പരിശീലകന് അനില്‍ കുംബ്ലെ… വീണ്ടും ഒരു പാതി മലയാളി ഇന്ത്യക്കായി കളിക്കുന്നു. അനില്‍ കുംബ്ലെ പാതി മലയാളിയായിരുന്നു-അത് പോലെ കരുണും പാതി മലയാളി. കൊച്ചിയില്‍ വേരുള്ള കരുണ്‍ കര്‍ണാടകയുടെ വിലാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അറിയപ്പെടുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്കായി കളിക്കുന്നു. കഴിഞ്ഞ കുറച്ച് സീസണുകളിലായി അപാര ഫോമിലാണ് ഈ ബാറ്റ്സ്മാന്. 37 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 2845 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പ്രിയപ്പെട്ട ശിഷ്യനായി റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കരുണിന് ഇന്ത്യന്‍ ബെര്‍ത്ത് ഉറപ്പായിരുന്നു.
പക്ഷേ അല്‍പ്പം കാത്തിരിക്കേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം ലഭിച്ചെങ്കിലും രാജ്ക്കോട്ടിലും വിശാഖപ്പട്ടണത്തിലും അവസരം ലഭിച്ചില്ല. ഇന്നലെ മൊഹാലിയിലും അദ്ദേഹത്തിന് അവസരം ഉറപ്പായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയോ അതോ കരുണോ എന്ന ചോദ്യത്തിന് ഉത്തരം നല്കി രാവിലെയാണ് കുംബ്ലെ തീരുമാനം പ്രഖ്യാപിച്ചത്. 2013-14 സീസണിലാണ് കരുണ്‍ കര്‍ണാടകയുടെ രഞ്ജി താരമാവുന്നത്. തുടക്ക സീസണില്‍ തന്നെ അപാരമായ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചപ്പോള്‍ പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം കര്‍ണാടക രഞ്ജി ചാമ്പ്യന്മാരായി. സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലും കരുണ്‍ സെഞ്ച്വറി സ്വന്തമാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍ ) ആരംഭിച്ചപ്പോള്‍ അദ്ദേഹം വിലപ്പെട്ട താരമായി മാറി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായിരുന്നു തുടക്കത്തില്‍. പിന്നെ രാജസ്ഥാന് റോയല്‍സിനായി കളിച്ചു. 2015 ല്‍ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചു. ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ പരുക്കേറ്റ മുരളി വിജയിന് പകരം. പക്ഷേ അവസരം ലഭിച്ചില്ല.
ഇപ്പോള്‍-മൊഹാലിയിലെ പി.സിഎ സ്റ്റേഡിയത്തില്‍ വിരാത് കോലിയുടെ നായകത്വത്തില്‍ ഇംഗ്ലണ്ടിനെതിരെ കരുണ്‍ ഇന്ത്യന്‍ കുപ്പായമണിയുമ്പോള്‍ ടിനു യോഹന്നാനും എസ്.ശ്രീശാന്തിനും ശേഷം ഒരു മലയാളി-അതായത് രാജ്യത്തിന്റെ ടെസ്റ്റ് ക്യാപ്പ് അണിയുന്ന 287-ാമത് കളിക്കാരനായി അദ്ദേഹം മാറിയിരിക്കുന്നു
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
kerala21 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
