Connect with us

Culture

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍: മുപ്പതുവീടുകള്‍ മണ്ണിനടിയില്‍

Published

on

മലപ്പുറം: മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകള്‍ മണ്ണിന്നടിയിലായി. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താനായിട്ടുമില്ല.

ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കവളപ്പാറയില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇപ്പോഴാണ് രക്ഷാപ്രവര്‍ത്തകര്‍ കവളപ്പാറയിലേക്ക് എത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

‘കണിമംഗലം കോവിലകം’ ഡൺ ഡിഡ്; പ്രോമോ ഗാനം ബേസിൽ ജോസഫ് പുറത്തിറക്കി

2026 ജനുവരി മാസത്തിൽ തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Published

on

ജനപ്രിയ വെബ് സീരീസായ ‘കണിമംഗലം കോവിലകം’ സിനിമയാകുന്നു എന്ന വാർത്തകൾക്ക് തൊട്ട് പിന്നാലെയിതാ ‘കണിമംഗലം കോവിലകം’ സിനിമയിലെ പ്രൊമോ ഗാനവും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപേ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2026 ജനുവരി മാസത്തിൽ തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമയുടെ പ്രിയതാരം ബേസിൽ ജോസഫാണ് സോഷ്യൽ മീഡിയ വഴി ‘ഡൺ ഡിഡ്’ എന്ന പ്രോമോ ഗാനം പുറത്തു വിട്ടത്.

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു കാലത്ത് യൂത്തിനെ മൊത്തത്തിലായി ഹരം കൊള്ളിച്ച ‘ലജ്ജാവതിയെ’ ‘അന്നക്കിളി’ പോലുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകരിൽ നിറസാന്നിധ്യമായ ജാസി ഗിഫ്റ്റ് അല്പക്കാലത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ പാടുന്ന പാട്ട് കൂടിയാണിത് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിലെ ഗാനത്തിനുണ്ട്. യുവത്വത്തിന്റെ ആവേശങ്ങൾ കാണിക്കുന്ന ഗാനരംഗത്തിനൊപ്പം തന്നെയാണ് ഇത്തവണയും ജാസി ഗിഫ്റ്റ് ചുണ്ടുകൾ ചലിപ്പിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയുള്ള ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു. കോളേജ്–ഹോസ്റ്റൽ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും.

ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്., എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, കലാസംവിധാനം- അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്, കൊറിയൊഗ്രഫി- ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്- ദീപക് ഗംഗാധരൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ- അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്സ്- അഷ്‌റഫ്‌ ഗുരുക്കൾ, ഫൈനൽ മിക്സിങ്- ഡാൻ ജോസ്, പി.ആർ. കൺസൾട്ടന്റ- വിപിൻ കുമാർ വി, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്. ഗാനങ്ങൾ എഴുതിയത് മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി എന്നിവർ ആണ്. പ്രശസ്ത ഗായകരായ ഇലക്ട്രോണിക് കിളി, സിയ ഉൽ ഹഖ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

Continue Reading

Film

വിവാദങ്ങള്‍ക്കൊടുവില്‍ ‘ഹാല്‍’ സിനിമ തിയേറ്ററുകളിലേക്ക്; ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും

ഡിസംബര്‍ 20 ന് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Published

on

സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന സിനിമ ക്രിസ്മസിന് തിയേറ്ററുകളിലേക്ക്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. ഡിസംബര്‍ 20 ന് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാര്‍ട്‌നര്‍.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രന്‍, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്, ആര്‍ട്ട് ഡയറക്ടര്‍: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്റഫ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണ, തന്‍വീര്‍ അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാന്‍ഡി, ഷെരീഫ് മാസ്റ്റര്‍, ദിനേശ് മാസ്റ്റര്‍, മാനിഷാദ, ഗാനരചന: വിനായക് ശശികുമാര്‍, ബിന്‍സ്, മുത്തു, നീരജ് കുമാര്‍, മൃദുല്‍ മീര്‍, അബി, സ്റ്റില്‍സ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജന്‍, സൗണ്ട് ഡിസൈന്‍: അനെക്‌സ് കുര്യന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോസ്, ഡിഐ: കളര്‍പ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടര്‍: മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ എസ് വിജയ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‌സാഗര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

 

Continue Reading

Film

‘പൊന്മാൻ’യിലെ പി.പി. അജേഷ്; കഥാപാത്രത്തെ ഉൾക്കൊള്ളാൻ നോവൽ വലിയ സഹായമായി – ബേസിൽ ജോസഫ്

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു

Published

on

‘പൊന്മാൻ’ എന്ന ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടു അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു. ‘പൊന്മാൻ’ ചിത്രീകരിച്ച സ്ഥലങ്ങൾ, നോവലിൽ പറയുന്ന യഥാർത്ഥ സംഭവം നടന്ന അതേ നാട്ടിലും പരിസരങ്ങളിലുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ബുക്ക് പലവട്ടം വായിച്ചു. ഓരോ സീനും തലക്കുള്ളിൽ ഒരു മസിൽ മെമ്മറി പോലെ ഉറച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അജേഷ് ആയി തന്നെ മാറിയതുപോലെ തോന്നുമായിരുന്നു,” ബേസിൽ പറഞ്ഞു.

ഏറെ ജനപ്രീതിയും വാണിജ്യ വിജയവും നേടിയ ‘പൊന്മാൻ’യിലെ പ്രകടനം ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ബേസിലിന് നേടിക്കൊടുക്കുമെന്ന രീതിയിലാണ് ആരാധകർ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

ഹോളിവുഡ് റിപ്പോർട്ടറിന്റെ ആക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കവെ, അഭിനയത്തിലേക്ക് കടക്കാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ബേസിൽ മനസ് തുറന്നു. “ഒരു സംവിധായകനായി മാത്രം മുന്നോട്ട് പോകുന്നത് എല്ലായ്പ്പോഴും സുഖകരമാകണമെന്നില്ല. സാമ്പത്തികമായി ചില പ്രശ്നങ്ങൾ വരാം, പ്രത്യേകിച്ച് നടന്മാരുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരുമ്പോൾ. അങ്ങനെയാണ് അഭിനയത്തിലേക്കും കടക്കാമെന്ന് തീരുമാനിച്ചത്. ചെറിയ വേഷങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്താനും കഴിഞ്ഞു,” അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending