india
കോവിഡ് മരണം ദിവസം 1000 വരെയാകാം; മഹാരാഷ്ട്രയില്‍ മുന്നറിയിപ്പ്
ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും.
രാജ്യത്തു കോവിഡ് കൂടുതലുള്ള 10 ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതര്‍ 25,64,881. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വരുന്ന രണ്ടാഴ്ചക്കാലം പ്രതിദിന കോവിഡ് മരണങ്ങള്‍ 1000 വരെയാകാമെന്നാണു പറയുന്നത്. ഫെബ്രുവരി മുതല്‍ പ്രതിവാര മരണനിരക്ക് ഒരു ശതമാനത്തിലും താഴെയായിരുന്നു.
മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,444 പേര്‍ കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു
സംസ്ഥാനത്ത് 2,62,685 സജീവ കേസുകളാണ് ഉള്ളത്. മുംബൈയില്‍ മാത്രം ഇന്ന് 5,504പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര്‍ മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയില്‍ രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയില്‍ കോവിഡ് രോഗികളുടെ വര്‍ധനവ് ഇരട്ടിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മുംബൈ നഗരത്തില്‍ മാത്രം 40 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. 457 കെട്ടിടങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിട്ടുണ്ട്. ഇതുവരെ 1,88,78,754 പേരെ പരിശോധനയ്ക്ക് അയച്ചതായും ഇതില്‍ 13.78 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 26,00,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,83,037 പേര്‍ രോഗമുക്തരായി
india
ധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണഘടനയെയും പാരമ്പര്യ ചിഹ്നങ്ങളെയും ബിജെപി നിരന്തരമായി അവഗണിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ശിവകുമാറിന്റെ വെല്ലുവിളി.
india
നിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
“ഇതൊരു ഇസ്ലാമിക രാജ്യമാണോ? ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോഴോ നിയമന ഉത്തരവ് വാങ്ങുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കുന്നത് സ്വാഭാവികമാണ്. വിമാനത്താവളങ്ങളിലും വോട്ട് ചെയ്യുമ്പോഴും മുഖം കാണിക്കേണ്ടി വരാറില്ലേ?”
india
ട്രെയിൻ യാത്രയിൽ ലഗേജ് നിയന്ത്രണം കടുപ്പിക്കുന്നു; ക്ലാസ് അടിസ്ഥാനത്തിൽ ഭാരം നിശ്ചയിച്ച് റെയിൽവേ
ഓരോ ടിക്കറ്റിനും അനുവദനീയമായ ലഗേജിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു.
ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ കൈയ്യിൽ കൊണ്ടുപോകാവുന്ന ലഗേജിന് നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഓരോ ടിക്കറ്റിനും അനുവദനീയമായ ലഗേജിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർക്ക് അധിക നിരക്ക് നൽകേണ്ടിവരും.
സ്‌കാനറുകളും തൂക്കം പരിശോധിക്കുന്ന സംവിധാനങ്ങളും ഒരുക്കിയ ശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. നിലവിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും തൂക്കം പരിശോധിക്കാതെ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്ന സാഹചര്യമുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.
ക്ലാസ് അടിസ്ഥാനത്തിൽ അനുവദനീയമായ ലഗേജ് തൂക്കം ഇങ്ങനെ:
എസി ഫസ്റ്റ് ക്ലാസ്: 70 കിലോ സൗജന്യം; പണമടച്ച് പരമാവധി 150 കിലോ വരെ
സെക്കന്റ് എസി: 50 കിലോ സൗജന്യം; പണമടച്ച് 100 കിലോ വരെ
തേർഡ് എസി: 40 കിലോ
സ്ലീപ്പർ ക്ലാസ്: 40 കിലോ സൗജന്യം; പണമടച്ച് 80 കിലോ വരെ
ജനറൽ കോച്ച്: 35 കിലോ സൗജന്യം; പണമടച്ച് 70 കിലോ വരെ
വാണിജ്യ ആവശ്യത്തിനുള്ള വസ്തുക്കൾ യാത്രാകോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും റെയിൽവേ അറിയിച്ചു. ലഗേജുകളുടെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. പരമാവധി ഒരു മീറ്റർ നീളം, 60 സെന്റിമീറ്റർ വീതി, 25 സെന്റിമീറ്റർ ഉയരം എന്നിവയാണ് അനുവദനീയം. ഇതിൽ കൂടുതലുള്ള ലഗേജുകൾ പാഴ്‌സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News2 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
