News
ഫേസ്ബുക്കിന് പിന്നാലെ ലിങ്ക്ഡ്ഇന്നിനും മുട്ടന്‍പണി; 50 കോടി യൂസര്‍മാരുടെ വിവരങ്ങള്‍ വില്‍പ്പനക്ക്
നാലക്കമുള്ള സംഖ്യക്കാണ് ഹാക്കര്‍മാര്‍ ഡാറ്റ വില്‍ക്കുന്നത്
53 കോടി ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍ വെബ്സൈറ്റുകളില്‍ വില്‍പ്പനക്ക് വെച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍, ഏറ്റവും വലിയ പ്രഫഷണല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നിനും അതുപോലൊരു പണി കിട്ടിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
500 മില്യണ്‍ (50 കോടി) ലിങ്ക്ഡ്ഇന്‍ യൂസര്‍മാരുടെ വിവരങ്ങളാണ് ഹാക്കര്‍ ഫോറത്തില്‍ വില്‍പ്പനയ്ക്കുള്ളത്. സൈബര്‍ ന്യൂസ് എന്ന വെബ് പോര്‍ട്ടലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ലിങ്ക്ഡ്ഇന്‍ ഐഡികള്‍, പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ലിംഗഭേദ വിവരങ്ങള്‍, ലിങ്ക്ഡ്ഇനിലേക്കും മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലേക്കുമുള്ള ലിങ്കുകള്‍, പ്രൊഫഷണല്‍ ശീര്‍ഷകങ്ങള്‍ എന്നിവ ലീക്കായ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. നാലക്കമുള്ള സംഖ്യക്കാണ് ഹാക്കര്‍മാര്‍ ഡാറ്റ വില്‍ക്കുന്നത്.
അതേസമയം സംഭവത്തില്‍ ലിങ്ക്ഡ്ഇന്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആര്‍ക്കും കാണാവുന്ന മെമ്പര്‍ പ്രൊഫൈല്‍ ഡാറ്റ മാത്രമാണ് ഹാക്കര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അവര്‍ വിശദീകരിച്ചു. സ്വകാര്യ അംഗങ്ങളുടെ വിവരങ്ങളൊന്നും തന്നെ ഹാക്കര്‍മാര്‍ പുറത്തുവിട്ട ഡാറ്റയില്‍ പെട്ടിട്ടില്ലെന്നും മൈക്രോസോഫ്റ്റിന് കീഴിലുള്ള കമ്പനി കൂട്ടിച്ചേര്‍ത്തു.
kerala
‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം ഇരുപതിനകം പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തിന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം ഇരുപതിനകം പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
മൂന്നാം പിണറായി ഭരണത്തെക്കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ലെന്നും, നേരത്തെ അങ്ങനെ പറഞ്ഞിരുന്നെങ്കിലും ജനങ്ങള്‍ നിലപാട് വ്യക്തമാക്കിയതോടെ ആ പ്രചരണം അവസാനിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇനി അതിനെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുമായി സിപിഐഎം അവിഹിത കൂട്ട്കെട്ട് ശക്തമാക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അവിശുദ്ധ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ രണ്ട് ശത്രുക്കളെ നേരിടേണ്ടി വരുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും, സിപിഐഎമ്മും ബിജെപിയും ഒരുപോലെ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയും സിപിഐഎമ്മും ഒത്തു കൂടിയാലും പ്രശ്നമില്ലെന്ന സന്ദേശമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നല്‍കുന്നതെന്നും, യുഡിഎഫ് വിജയം എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുതെന്നും, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി. 100 സീറ്റില്‍ കൂടുതല്‍ നേടാന്‍ കഴിയണം എന്നതാണ് ലക്ഷ്യമെന്നും, യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടതായും പറഞ്ഞു. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്നും, അടുത്ത നാല് മാസം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.
india
കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ
14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
india
സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി നൽകാൻ ശ്രമം; ദമ്പതികൾക്കെതിരെ കേസ്
കർണാടകയിലെ ഹോസകോട്ടെ സുളുബലെ ജനത കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ബംഗളൂരു: സാമ്പത്തിക പ്രയാസങ്ങൾ മാറുമെന്ന വിശ്വാസത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ദമ്പതികൾ ശ്രമിച്ചതായി റിപ്പോർട്ട്. കർണാടകയിലെ ഹോസകോട്ടെ സുളുബലെ ജനത കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.
വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ദമ്പതികൾ കുഞ്ഞിനെ പണം നൽകി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
News1 day agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala21 hours agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala3 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
india17 hours agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
