india
യു.കെക്ക് ഇന്ത്യയുടെ തിരിച്ചടി; രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
യു.കെയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിനില്‍ നില്‍ക്കണമെന്ന് പുതിയ ഉത്തരവ്.വരുന്ന ഒക്ടോബര്‍ നാലു മുതല്‍ വാക്സിന് എടുത്ത് രാജ്യത്ത് നിന്ന് എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിനില്‍ നില്‍ക്കണമെന്നാണ് പുതിയ ഉത്തരവ്.
നേരത്തെ ഇന്ത്യയുടെ വാക്സിന് നയത്തില്‍ സംശയം ഉളവാക്കി യു കെ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇതിലാണ് ഇന്ത്യ ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.
india
ഇന്ത്യ ഹിന്ദുരാഷ്ട്രം; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല: വീണ്ടും അവകാശവാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.
ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവത്. അത് ‘സത്യം’ ആയതിനാല്‍ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.
‘സൂര്യന് കിഴക്ക് ഉദിക്കുന്നു; ഇത് എപ്പോള്‍ മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാല്‍, അതിനും ഭരണഘടനാപരമായ അംഗീകാരം ആവശ്യമാണോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ അവരുടെ മാതൃരാജ്യമായി കണക്കാക്കുന്നവര്‍ ഇന്ത്യന്‍ സംസ്കാരത്തെ വിലമതിക്കുന്നു, ഹിന്ദുസ്ഥാന്‍ മണ്ണില്‍ ജീവിച്ചിരിക്കുന്ന ഒരാളെങ്കിലും ഇന്ത്യന്‍ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഇത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘എപ്പോഴെങ്കിലും പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ അത് ചെയ്താലും ഇല്ലെങ്കിലും, അത് കൊള്ളാം. ഞങ്ങള്‍ ആ വാക്ക് കാര്യമാക്കുന്നില്ല, കാരണം ഞങ്ങള്‍ ഹിന്ദുക്കളാണ്, നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
എസ്ഐആറില്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; യോഗി ആദിത്യനാഥ്
ലഖ്നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് യോഗി നിര്‍ദേശം കൈമാറിയത്.
വോട്ടര്‍ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആര്) നടപടികള്‍ക്കിടെ മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിര്‍ദേശം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് യോഗി നിര്‍ദേശം കൈമാറിയത്.
വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും ഒഴിവാക്കലും സംബന്ധിച്ച ‘ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍സ്’ നടപടികള്‍ നടക്കുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്ന് യോഗി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബൂത്ത് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകളില്‍ ഹിന്ദുക്കള്‍ വോട്ട് ചെയ്യാന്‍ മടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് യോഗിയുടെ പ്രധാന നിര്‍ദേശം. ‘800 മുസ്ലിം വോട്ടര്‍മാരും 200 ഹിന്ദു വോട്ടര്‍മാരുമുള്ള ബൂത്തുകളില്‍, ഹിന്ദു വോട്ടര്‍മാരുടെ ബൂത്ത് മാറ്റേണ്ടതുണ്ട്. മുസ്ലിം വോട്ടര്‍മാരുടെ എണ്ണം കൂടുതലായതിനാല്‍ ‘നമ്മുടെ വോട്ടര്‍മാര്‍’ പലപ്പോഴും ഇത്തരം ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നു,’ യോഗി ആദിത്യനാഥ് പറഞ്ഞു.
മുസ്ലീം വോട്ടര്‍മാരുടെ ബാഹുല്യം കാരണം 800 മുസ്ലീങ്ങളും 200 ഹിന്ദു വോട്ടര്‍മാരുമുള്ള ബൂത്തുകളില്‍ ഹിന്ദു വോട്ടര്‍മാരുടെ ബൂത്ത് മാറ്റണമെന്ന് ആദിത്യനാഥ് പറഞ്ഞു. ക്ലെയിമുകളുടെയും എതിര്‍പ്പുകളുടെയും പ്രക്രിയയില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എസ്.ഐ.ആര് ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു എംഎല്‍എയെയും അനുവദിക്കില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
india
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്, എസ്.ഐ.ആറില്‍ ബംഗാളില്‍ ഗുരുതര വീഴ്ചകള്‍: മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി. എന്യൂമറേഷൻ ഘട്ടം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് തൃണമൂൽ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സമ്മേളനത്തിൽ അവർ ആരോപിച്ചു.
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചകളാണ് സംഭവിച്ചത്. അർഹരായ ആയിരക്കണക്കിന് വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത്രയേറെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പരിഹരിക്കാനാകുമെന്ന് അറിയില്ല’’- അവർ പറഞ്ഞു.
-
kerala23 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala24 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
GULF20 hours agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
