Connect with us

india

സൈനിക സ്‌കൂള്‍ സ്ഥാപിക്കും: അരവിന്ദ് കെജ്‌രിവാള്‍

ഝരോദ കലാനിലെ 14 ഏക്കര്‍ സ്ഥലത്തായിരിക്കും സ്‌കൂള്‍ സ്ഥാപിക്കുക. ഫീസ് സൗജന്യമായിരിക്കും.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭഗത് സിങിന്റെ പേരില്‍ സൈനിക പരിശീലന സ്‌കൂള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഝരോദ കലാനിലെ 14 ഏക്കര്‍ സ്ഥലത്തായിരിക്കും സ്‌കൂള്‍ സ്ഥാപിക്കുക. ഫീസ് സൗജന്യമായിരിക്കും. കാമ്പസിനകത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക ഹോസ്റ്റല്‍ സൗകര്യമുണ്ടാകും. എല്ലാ ക്ലാസുകളിലും 100 സീറ്റുകള്‍ വീതം ഉണ്ടാകും. ഡല്‍ഹിയിലെ ഏതൊരു വിദ്യാര്‍ഥിക്കും 9 മുതല്‍ 11 വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടാം. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും. സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായിരിക്കും അധ്യാപകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി’; മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാല്‍ അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി നിരീക്ഷിച്ചു.

2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു. തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യൽ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചു. സ്‌പെഷ്യൽ കോടതിയുടെ വിധിയിൽ അപ്പീലുമായാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളുകയായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭാര്യക്കുണ്ടെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ എസ്‌ഐയായിരുന്ന ശക്തിവേലിനെയാണ് അഴിമതിക്കേസില്‍ പ്രതിയാക്കിയത്. ഇയാള്‍ ഏഴ് ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.

Continue Reading

india

എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ: രാഹുൽ ഗാന്ധി

Published

on

ഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം. ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Continue Reading

Film

മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിച്ചു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസെടുത്ത് പൊലീസ്

ഇന്നലെ അർധരാത്രിയോടെ മുംബൈ ബാന്ദ്രയിലാണ് സംഭവം നടക്കുന്നത്

Published

on

നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നും പരാതി. തർക്കത്തിനിടെ സ്ത്രീകളാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് നടി പ്രതികരിച്ചു.

https://twitter.com/mohsinofficail/status/1796997125449842726

ഇന്നലെ അർധരാത്രിയോടെ മുംബൈ ബാന്ദ്രയിലാണ് സംഭവം നടക്കുന്നത്. നടിയെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിസ്‌വി കോളേജിന് സമീപമുള്ള കാർട്ടർ റോഡിൽ നടിയുടെ കാർ നടന്നു പോകുന്ന മൂന്ന് സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഒരു പ്രായമായസ്ത്രീയ്ക്കും മകൾക്കും കൊച്ചുമകൾക്കുമാണ് അപകടം ഉണ്ടായത്.

ഇപ്പോൾ വൈറലായിരിക്കുന്ന വിഡിയോയിൽ ഇരകളും നാട്ടുകാരും രവീണയെ വളഞ്ഞു തുടർന്ന് പൊലീസിനെ വിളിക്കുന്നത് കാണാം. “നിങ്ങൾ രാത്രി ജയിലിൽ കിടക്കേണ്ടി വരും. എൻ്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്,” ഇരകളിൽ ഒരാൾ പറയുന്നത് കേൾക്കാം.

Continue Reading

Trending