Connect with us

kerala

കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

2023 ജനുവരി 9 മുതല്‍ 15 വരെ നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

Published

on

കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിന് (ഇന്ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിക്കും.

പ്രമുഖ സാഹിത്യകാരന്‍ ടി പത്മനാഭനെ ചടങ്ങില്‍ ആദരിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ , മേയര്‍ ആര്യ രാജേന്ദ്രന്‍, എം എല്‍ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, തോമസ് കെ തോമസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും. നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ കൃതജ്ഞത രേഖപ്പെടുത്തും.

ആസാദി കാ അമൃത് മഹോത്സവത്തിന്റേയും കേരളനിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 2023 ജനുവരി 9 മുതല്‍ 15 വരെ നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളില്‍ പങ്കാളികളാകും. പൊതുജനങ്ങള്‍ക്കും നിയമസഭാ മന്ദിരത്തില്‍ പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

പുസ്തക പ്രകാശനങ്ങള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വിഷന്‍ ടോക്കുകള്‍ തുടങ്ങി വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികള്‍ നടക്കും. കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പകര്‍ന്നു കൊണ്ട് വായനയാണ് ലഹരി എന്ന സന്ദേശമാണ് പുസ്തകോത്സവം മുന്നോട്ടുവെക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, കായിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. പുസ്തകോത്സവ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ നിയമസഭ അങ്കണത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്തു

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്.

Published

on

പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്.

പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴിയടക്കമുള്ള വളർത്തുപക്ഷികളെയും ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തിൽ രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്. ഒരു വെറ്ററിനറി സർജൻ, രണ്ട് ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർമാർ, നാലു തൊഴിലാളികൾ എന്നിവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്.

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 1578 കോഴികളെയും രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 7597 കോഴികളെയുമാണ് ദയാവധത്തിന് വിധേയമാക്കിയത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 9670 മുട്ട, 10255.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവയും ശാസ്ത്രീയമായി മറവുചെയ്തു. പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ അണുനശീകരണപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഡോ. കെ.എം. വിജിമോൾ പറഞ്ഞു.

പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെ 504 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 466 കോഴികളെയും രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 38 കോഴികളെയുമാണ് നശിപ്പിച്ചത്. പുതുപ്പള്ളി രണ്ട്, മൂന്ന് വാർഡിലെ 12 വളർത്തുപക്ഷികളെയാണ് ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചത്. ഒൻപതു കോഴികളെയും മൂന്നുപ്രാവുകളെയും ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവുചെയ്തു. 10 മുട്ടയും 43 കിലോ കോഴിത്തീറ്റയും മറവുചെയ്തു. അണുനശീകരണപ്രവർത്തനങ്ങൾ നടത്തി.

കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചിട്ടുണ്ട്.

നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും മേയ് 29 വരെ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചിട്ടുണ്ട്.

Continue Reading

kerala

ജീവനക്കാരുടെ കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

രിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി.

Published

on

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ജീവനക്കാര്‍ കുറവായതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്പകനിയുടെ വിശദീകരണം.

രാത്രിയുള്ള വിമാനം ആയതുകൊണ്ട് നേരത്തെ തന്നെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വിമാനം റദ്ദാക്കിയത് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്.

Continue Reading

kerala

മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച നടന്നു; ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി

ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്.

Published

on

മദ്യ നയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു. ബാറുടമകളുമായി ചര്‍ച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ബാറുടമകള്‍ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവര്‍ത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് ബാറുടമകള്‍ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. .യോഗ വിവരം അറിയിച്ച് ഓണ്‍ലൈന്‍ ലിങ്ക് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇമെയില്‍ അയച്ചിരുന്നു. ബാറുടമകള്‍, ഹോംസ്റ്റേ ഉടമകള്‍ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിര്‍ദേശം നല്‍കാനുള്ള യോഗത്തില്‍ പങ്കെടുത്തത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്.

അതേസമയം അനിമോന്റെ ശബ്ദരേഖയില്‍ എക്സൈസ് ഇന്റലിജന്‍സ് രഹസ്യ അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയുടം ആധികാരികത, ഏത് സാഹാചര്യത്തില്‍ എന്നടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്. കോഴ ആരോപണത്തില്‍ നാളെ മുതല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ടൂറിസം യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്തുവരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണസഘം അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല. പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശമാണ് അനിമോന്‍ പുറത്തുവിട്ടത്.

Continue Reading

Trending