crime
വാഹനമോഷണ പരമ്പര; ഏഴു വിദ്യാർത്ഥികൾ പിടിയിൽ
വാഹന മോഷണമുണ്ടായ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്
കോഴിക്കോട്: വാഹന മോഷണ പരമ്പരയിലുൾപ്പെട്ട ഏഴ് വിദ്യാർത്ഥികളെ സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി. നഗര പരിധിയിൽ ഇരുചക്ര വാഹന മോഷണം വർദ്ധിച്ച സാഹചര്യത്തിൽ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘം പിടിയിലായത്. കുട്ടികളെ ചോദ്യം ചെയ്തതിന് പിന്നാലെ കവർന്ന നാല് സ്പ്ലെൻഡറുകളടക്കം അഞ്ച് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ബേപ്പൂർ, നടക്കാവ്, വെള്ളയിൽ, പന്തീരാങ്കാവ്, ടൗൺ എന്നീ സ്റ്റേഷൻ പരിധിയിൽ നിന്ന് കവർന്ന ബൈക്കുകളാണിത്.
വാഹന മോഷണമുണ്ടായ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്. കവർച്ച നടത്തിയത് പ്രായപൂർത്തിയാവാത്തവരാണെന്ന് വ്യക്തമായ പൊലീസ് ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിവരങ്ങൾ ധരിപ്പിച്ചു. ബൈക്ക് ഓടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും ലഹരി ഉപയോഗിക്കാനുള്ള പണത്തിനും ആർഭാട ജീവിതത്തിനുമാണ് മോഷണം നടത്തുന്നതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജനമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയും ചെയ്യും.
മോഷ്ടിച്ച വാഹനങ്ങളിൽ ചിലത് പൊളിക്കുകയും കുറച്ചുകാലം ഓടിച്ചശേഷം കുറഞ്ഞ വിലയ്ക്ക് മറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു വാഹനം പൊളിച്ചത് പ്രായപൂർത്തിയാവാത്തയാളുടെ വീട്ടിൽ വെച്ചാണെന്നും സംഘം വ്യക്തമാക്കി. രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളിൽ റൈഡ് നടത്തി മറ്റു വാഹനങ്ങൾ മോഷ്ടിക്കുകയും പൊലീസിന്റെ കണ്ണിൽപെടാതിരിക്കാൻ മിന്നൽവേഗത്തിൽ ഓടിച്ചു പോവുകയുമാണ് ഇവരുടെ പതിവെന്ന് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു.
ബേപ്പൂർ പുതിയലത്ത് ക്ഷേത്ര സമീപവും ബീച്ചിൽ സീക്യൂൻ ഹോട്ടലിനുസമീപവും ബീച്ച് ഓപൺ സ്റ്റേജിന് സമീപവും വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപവും പാലാഴി ഹൈലൈറ്റ് മാളിന് സമീപവും നിർത്തിയിട്ട ബൈക്കുകളാണ് സംഘം കവർന്നത്. ഇത്തരം കുട്ടികളെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
crime
അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ് സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു
പെണ്‍കുട്ടിക്ക് മറ്റൊരു ആണ് സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന് കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്
കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ് സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന് കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.
ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന് വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
crime
ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
