Connect with us

News

തുടര്‍ച്ചയായ മല്‍സരങ്ങള്‍; ഇന്തോനേഷ്യക്കെതിരെ മെസി കളിക്കില്ല

മെസി കളിക്കില്ലെന്ന് കോച്ച് ലയണല്‍ സ്‌കലോനി വ്യക്തമാക്കി.

Published

on

ബെയ്ജിംഗ്: ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മല്‍സരത്തില്‍ എണ്‍പതാം സെക്കന്‍ഡില്‍ തന്നെ അതിസുന്ദര ഗോളുമായി ലോകത്ത് തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ലിയോ മെസിയെ മൈതാനത്ത് കാണാന്‍ ഇന്തോനേഷ്യക്കാര്‍ക്ക് ഭാഗ്യമില്ല. ഏഷ്യന്‍ പര്യടനത്തില്‍ അര്‍ജന്റീനക്കാരുടെ അടുത്ത മല്‍സരം തിങ്കളാഴ്ച്ച ജക്കാര്‍ത്തയിലെ ജിലോറ ബും കാര്‍മോ സ്‌റ്റേഡിയത്തില്‍ ഇന്തോനേഷ്യയുമായാണ്. ഈ മല്‍സരത്തില്‍ മെസി കളിക്കില്ലെന്ന് കോച്ച് ലയണല്‍ സ്‌കലോനി വ്യക്തമാക്കി.

തുടര്‍ച്ചയായ മല്‍സരങ്ങള്‍ താരത്തെ ക്ഷീണിതനാക്കുമെന്ന് മനസിലാക്കിയാണ് മെസിക്കും നിക്കോളാസ് ഓട്ടോമെന്‍ഡിക്കും എമിലിയാനോ മാര്‍ട്ടിനസിനുമെല്ലാം വിശ്രമം അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം മെസിയെ കാണാന്‍ മാത്രം വര്‍ക്കേഴ്‌സ് സ്‌റ്റേഡിയത്തില്‍ 70,000 ചൈനക്കാരാണ് എത്തിയത്. അത്രത്തോളം പേര്‍ ടിക്കറ്റ് ലഭിക്കാതെ പുറത്ത് കാത്തുനിന്നു. മെസി ഗോള്‍ നേടയതിന് പിറകേ ആരാധകരില്‍ ചിലര്‍ സുരക്ഷാ പൊലീസിനെ മറികടന്ന് മൈതാനത്തുമെത്തി. മെസി എത്തിയത് മുതല്‍ ചൈനയില്‍ അദ്ദേഹം മാത്രമാണ് താരം. വാര്‍ത്തകളിലും ടെലിവിഷനിലുമെല്ലാം മെസി മയം. ചൈനീസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന തീരുമാനവും മെസി ലോകത്തെ അറിയിച്ചത്. 2026 ലെ ലോകകപ്പില്‍ താനുണ്ടാവില്ലെന്നായിരുന്നു അത്. 103 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്കും അലി ദായിക്കും പിറകില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചാമ്പ്യന്‍ താരം അടുത്തയാഴ്ച്ച മുപ്പത്തിയാറാം പിറന്നാള്‍ നിറവിലുമാണ്.

kerala

‘തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി’; അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് കെ സുധാകരൻ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

Published

on

തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരന്‍. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടുമെന്നും സുധാകരന്‍ പറഞ്ഞു. ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

പാവം ഇപി എന്ന് സുധാകരന്‍ പരിഹസിച്ചു. ഇത് സിപിഎമ്മിനുള്ള തിരിച്ചടിയാണ്. സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടും. ഖാര്‍ഗെയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. തന്നെ വേട്ടയാടാന്‍ ശ്രമിച്ചു. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കി. ഇത് കാത്തിരുന്ന വിധിയാണ്. തലയ്ക്ക് മുകളില്‍ ഉള്ള വാള്‍ ആയിരുന്നു. രാഷ്ട്രീയത്തില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിന്. അതിനേറ്റ തിരിച്ചടിയാണ് വിധി എന്നും അദ്ദേഹം പറഞ്ഞു.

1995 ഏപ്രില്‍ 12നാണ് ട്രെയിനില്‍ വെച്ച് ഇപി ജയരാജനെ വധിക്കാന്‍ ശ്രമമുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയിലെ ഓങ്കോളില്‍ വെച്ചാണ് വധശ്രമം ഉണ്ടായത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണകോടതി ശിക്ഷിച്ചിരുന്നെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

തുടര്‍ന്ന് 2016ലാണ് കേസില്‍ നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമെന്ന് കെ സുധാകരന്‍. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു കേസെന്ന് അദ്ദേഹം പ്രതികരിച്ചു. കൊലയാളി എന്ന് വിളിച്ച സിപിഎമ്മിന്റെ ആക്ഷേപങ്ങളെ തള്ളുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ ആരോപണം സിപിഎമ്മിന്റെ ആസൂത്രിത നുണയായിരുന്നുവെന്ന് വിടി ബല്‍റാം പ്രതികരിച്ചു. ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Education

ചന്ദ്രിക എജ്യു എക്‌സല്‍; വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നത്: അഡ്വ പി.എം.എ സലാം

തുഞ്ചന്‍ പറമ്പില്‍ എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

Published

on

ചന്ദ്രിക നടത്തി വരുന്ന എജ്യു എക്‌സല്‍ വിജയമുദ്ര പരിപാടി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.എം.എ സലാം പറഞ്ഞു.

തുഞ്ചന്‍ പറമ്പില്‍ എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വിവിധ ജില്ലകളില്‍ നടത്തുന്ന എജ്യു എക്‌സല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ആകര്‍ഷിച്ചു കഴിഞ്ഞു.

ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ ജാലകവും പ്രതിഭകള്‍ക്ക് ആദരവും ഒരുക്കുക വഴി ചന്ദ്രിക വിദ്യാഭ്യാസ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണാധ്യായമാണ് രചിച്ചിരിക്കുന്നത്.

ഒരു കുടക്കിഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി വിദേശ സര്‍വകലാശാലകളെയുള്‍പ്പെടെ കുറിച്ച് പഠിക്കാനുള്ള അവസരമൊരുക്കിയത് ശ്രദ്ധേയമാണെന്ന് പി.എം.എ സലാം പറഞ്ഞു.

Continue Reading

india

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി മെറ്റ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

Published

on

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിപ്പിക്കുന്ന 14 വിദ്വേഷ പരസ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

‘നമുക്ക് ഈ കീടങ്ങളെ (ഇന്ത്യയിലെ മുസ്‌ലിംകളെ പരാമര്‍ശിച്ച്) കത്തിക്കാം,’ ‘ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം’ എന്നിങ്ങനെ മുസ്‌ലിം വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന പരസ്യങ്ങള്‍. പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങള്‍. പാകിസ്താന്‍ ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രത്തിനൊപ്പം ‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ ഇല്ലാതാക്കാന്‍’ ആഗ്രഹിക്കുന്ന നേതാവിനെ വധിക്കണമെന്ന് ആഹ്വാനം നല്‍കുന്ന പരസ്യത്തിനും മെറ്റ അംഗീകാരം നല്‍കി.

ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിര്‍മിത ബുദ്ധിയില്‍ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ഇവ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂണ്‍ 1 വരെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോല്‍വി ഭയന്ന് പ്രധാനമന്ത്രിയു?ടെ തന്നെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി മോദി മുസ്‌ലിംകളെ ഉദ്ദേശിച്ച് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താന്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.

Continue Reading

Trending