Connect with us

india

ഖാഇദെ മില്ലത്ത് സെന്ററിന്റെ ഫണ്ട് സമാഹരണം വിജയമാക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹി യോഗം

പോഷക സംഘടനകളുടെ
യോഗം 23ന്

Published

on

ഡല്‍ഹിയില്‍ മുസ്‌ലിംലീഗ് നിര്‍മിക്കുന്ന ആസ്ഥാന മന്ദിരം-ഖാഇദെ മില്ലത്ത് സെന്ററിന്റെ ഫണ്ട് സമാഹരണം വന്‍ വിജയമാക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ 31 വരെ ഫണ്ട് സമാഹരണം നടക്കും. ഓണ്‍ലൈന്‍ വഴിയാണ് ഫണ്ട് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.എം.എ സലാം, ഡോ. എം.കെ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം 25, 26 തിയ്യതികളില്‍ വിവിധ ജില്ലകളില്‍ പര്യടനം നടത്തും.
ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരോ പ്രവര്‍ത്തകരേയും അവരുടെ കുടുംബങ്ങളെയും സമീപിച്ച് സംഭാവന സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കണ്‍വന്‍ഷനുകളും കാമ്പയിനുകളും നടന്നുവരുന്നു. ഇതിന്റെ അവലോകനവും നേതാക്കളുടെ പര്യടനത്തില്‍ നടക്കും. കെ.എം.സി.സി, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍, ബഹുമുഖ പ്രതിഭകള്‍ എന്നിവരില്‍ നിന്നെല്ലാം ഫണ്ടു സമാഹരിക്കും.
ഓരോ ജില്ലയിലേയും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ നേതാക്കള്‍ക്ക് വിവിധ ജില്ലകളുടെ ചുമതല വീതിച്ചു നല്‍കി. ഒരു സംസ്ഥാന ഭാരവാഹി, ഒരു സെക്രട്ടറിയേറ്റ് മെമ്പര്‍ എന്നിങ്ങനെ രണ്ടു വീതം ചുമതലക്കാരെയാണ് ഓരോ ജില്ലക്കും നിയോഗിച്ചത്. പോഷക സംഘടനകള്‍ക്കും അനുബന്ധ സംഘടനകള്‍ക്കും രണ്ടു വീതം നിരീക്ഷകരെയും നിശ്ചയിച്ചു. അച്ചടക്ക സമിതിക്കും യോഗം രൂപം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം ചെയര്‍മാനായ സമിതിയില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. എം. ഉമര്‍, അഡ്വ. എം. റഹ്മത്തുല്ല എന്നിവരാണ് അംഗങ്ങള്‍.
ജൂലൈ അഞ്ച്, ആറ് തിയ്യതികളില്‍ പാര്‍ട്ടിയുടെ ദ്വിദിന ശില്‍പശാല വയനാട് നടക്കും. സംസ്ഥാന പ്രവര്‍ത്തക സമതി അംഗങ്ങള്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ ഇ.ഡിയെടുത്ത വ്യാജ കേസ് ഹൈകോടതി റദ്ദാക്കിയ സംഭവം അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനുള്ള തിരിച്ചടിയാണെന്ന് യോഗം വിലയിരുത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിലെ നേട്ടത്തിന് മുന്നിട്ടിറങ്ങിയ സി.കെ.സി.ടി, എം.എസ്എ.ഫ് കമ്മിറ്റികളെയും വോട്ടര്‍മാരെയും യോഗം അഭിനന്ദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എംകെ. മുനീര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാന്‍ കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, ഉമര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുല്ല, സി.പി സൈതലവി, സെക്രട്ടറിമാരായ പ്രൊഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, കെ.എം ഷാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പാറക്കല്‍ അബ്ദുല്ല, യു.സി രാമന്‍, അഡ്വ. മുഹമ്മദ്ഷാ, ഷാഫി ചാലിയം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പോഷക സംഘടനകളുടെ
യോഗം 23ന്

കോഴിക്കോട്: മുസ്‌ലിംലീഗ് പോഷകസംഘടനകളായ എസ്.ടി.യു, ദലിത് ലീഗ്, പ്രവാസിലീഗ്, സ്വതന്ത്രകര്‍ഷകസംഘം, ലോയേഴ്‌സ് ഫോറം സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും അനുബന്ധ സംഘടനകളായ പെന്‍ഷനേഴ്‌സ്‌ലീഗ്, സി.കെ.സി.ടി, കെ.എസ്.ടി.യു, കെ.എച്ച്.എസ്.ടി.യു, എസ്.ഇ. യു, സി.ഇ.ഒ, എസ്.ജി.ഒ. യു, കെ.സി എം.എസ്.എ, ഡി. എ. പി.എല്‍, സെറ്റ് കൊ’ സംസ്ഥാന ഭാരവാഹികളുടെയും സംയുക്തയോഗം 23ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.ഡല്‍ഹിയില്‍ മുസ്്‌ലിംലീഗ് ആസ്ഥാനമന്ദിരംഫണ്ട് സമാഹരണം വന്‍വിജയമാക്കും

 

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

india

കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു

Published

on

മൊഹാലി: കർഷക സമരത്തെ ഇകഴ്ത്തിയതിനുള്ള പ്രതികാരമായി ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ. കുല്‍വിന്ദര്‍ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗർ മർദിച്ചത്.

Continue Reading

india

മഹാരാഷ്ടയിലും എൻ.ഡി.എക്ക് തിരിച്ചടി; അജിത് പവാർ വിളിച്ച യോഗത്തിൽ 5 എം.എൽ.എമാർ എത്തിയില്ല

എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 5 എം.എല്‍.എമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്.

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനിന്ന് 5 എം.എല്‍.എമാര്‍. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും അഞ്ച് പേര്‍ വിട്ടുനിന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനാണ് അജിത് പവാര്‍ യോഗം വിളിച്ചത്.

എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 5 എം.എല്‍.എമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. പാര്‍ട്ടിയിലെ നിരവധി എം.എല്‍.എമാര്‍ ശരത് പവാറിനൊപ്പം പോകാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ എം.എല്‍.എമാര്‍ യോഗത്തിനെത്താത്തത് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

ധര്‍മ്മറാവു ബാബ അത്‌റാം, നര്‍ഹരി സിര്‍വാള്‍, സുനില്‍ ടിംഗ്രെ, രാജേന്ദ്ര ഷിംഗനെ, അന്ന ബന്‍സോഡെ എന്നീ എം.എല്‍.എമാരാണ് യോഗത്തിനെത്താത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രമായ ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ സുപ്രിയ സുലെയോട് തോറ്റത് കടുത്ത തിരിച്ചടിയായി.

നാല് ലോക്‌സഭ സീറ്റുകളിലാണ് മഹാരാഷ്ട്രയില്‍ എന്‍.സി.പി അജിത് പവാര്‍ വിഭാഗം മത്സരിച്ചത്. ഇതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. റായ്ഗഢില്‍ മാത്രമാണ് പാര്‍ട്ടിക്ക് നിലംതൊടാനായത്.നേരത്തെ 15ഓളം എം.എല്‍.എമാര്‍ അജിത് പവാര്‍ വിഭാഗത്തില്‍ നിന്നും കൂറുമാറി ശരത് പവാറിനൊപ്പമെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്‍.സി.പി ശരത് പവാര്‍ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. എന്നാല്‍, അവകാശവാദം തള്ളി അജിത് പവാര്‍ രംഗത്തെത്തുകയും ചെയ്തു.

Continue Reading

Trending