kerala
കെ.ടി. ജലീൽ ഇ ഡിക്ക് മറുപടി കൊടുക്ക്; ഇപ്പണി ഞങ്ങൾ നോക്കാം : സുഹറ മമ്പാട്
ഞങ്ങളിപ്പൊ പുറത്ത് നിന്ന് ഉപദേശം എടുക്കുന്നില്ല; എടുക്കുമ്പോ ജലീൽ സഖാവിനോട് പറയാം.
ഖാഇദേ മില്ലത്ത് സെൻ്റർ ഫണ്ട് പിരിവിനെ പ്പറ്റി കെ.ടി ജലീൽ ബേജാറാകേണ്ടെന്നും ഈ പണി ഞങ്ങൾ നോക്കിക്കൊള്ളാമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട് .
കെ. ടി ജലീൽ പോയി ഈഡിക്കും NIAക്കുമൊക്കെ മറുപടി കൊടുക്ക്. ഇപ്പണി തൽക്കാലം ഞങ്ങൾ ചെയ്തോളാം. പ്രളയ കാലത്ത് കൊച്ചു കുട്ടികൾ മുതലുള്ള പൊതുജനം തന്ന പണത്തിൽ വരെ കയ്യിട്ട് വാരിയ കൂട്ടരുടെ കൂടെ, രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ പിരിച്ച പണം പകുതി മുക്കിയ കൂട്ടരുടെകൂടെ, കോപ്പറേറ്റീവ് സ്വസൈറ്റികൾ തോറും കട്ടുമുടിക്കുന്നവരുടെ കൂടെ, ലോക കേരള സഭയുടെ പേരിൽ ലോകമാകെ പിരിച്ചുമുക്കുന്നവരുടെ കൂടെ, റോഡിൽ ക്യാമറ വച്ച് അതിൽ അഴിമതി നടത്തുന്നവരുടെ കൂടെ, ഊരാലുങ്ങലിനെ മുൻനിർത്തി കോടികൾ തട്ടുന്നവരുടെ കൂടെതന്നെയല്ലേ നിങ്ങൾ ഉള്ളത്. അവരെ പോയി ഉപദേശിക്ക്.
കോളറ വന്ന് മരിച്ചു പോയ രക്ഷിതാക്കളുടെ മക്കളെ തിരൂരങ്ങാടിൽ കൊണ്ടുവന്ന് മഹാനായ എം.കെ ഹാജി ഒരു യത്തീംഖാന ഉണ്ടാക്കി തുടങ്ങിയതാ ഞങ്ങളീ പണി. മഹാനായ സീതിസാഹിബ് മേൽമുണ്ട് രണ്ടു കയ്യിലായി നിവർത്തി നമുക്കൊരു കോളേജുണ്ടാക്കണം എന്ന് ഈ സമൂഹത്തോട് പറഞ്ഞ് പിരിച്ചെടുത്ത് പാർട്ടിക്കുണ്ടായിരുന്ന കാറും വിറ്റ് കാട് പിടിച്ചു കിടന്നിരുന്ന ഫറൂഖിൽ കെട്ടിപ്പൊക്കി ഉയർത്തിയുണ്ടാക്കി വച്ചിരിക്കുന്നത് കണ്ടില്ലേ അത് തന്നെയാണു മാതൃക. ഒന്നും രണ്ടുമല്ല നൂറുകണക്കിനു പണിതുയർത്തി വച്ചിട്ടുണ്ട് ഓരോ ലീഗുകാരനും ലീഗുകാരിക്കും ഇടനെഞ്ചിൽ അഭിമാനമായി കാത്തു സൂക്ഷിക്കാൻ പോന്നത്. അതുകൊണ്ട് ഒരിക്കൽ കൂടി പറയട്ടെ ഇപ്പണി ഞങ്ങളെ പഠിപ്പിക്കണ്ട.
ഞങ്ങളിപ്പൊ പുറത്ത് നിന്ന് ഉപദേശം എടുക്കുന്നില്ല; എടുക്കുമ്പോ ജലീൽ സഖാവിനോട് പറയാം. അപ്പൊ ലറ്റർ പേഡിൽ എഴുതി ഒരു സീലും വച്ച് തന്നാ മതി. ഇപ്പൊ ഈ ഉപദേശം മടക്കി സ്വന്തം പോക്കറ്റിൽ ഇട്ടുവച്ചോളൂ.
സുഹറ മമ്പാട് പറഞ്ഞു.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; തലയ്ക്ക് ക്രൂരമര്‍ദനമേറ്റു, മര്‍ദനത്തില്‍ ഞരമ്പുകള്‍ പൊട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
റാം നാരായണിന്റെ തലയ്ക്ക് ക്രൂരമര്‍ദനമേറ്റതായും, അടിയേറ്റ് രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നതായും, ഞരമ്പുകള്‍ പൊട്ടി ഒഴുകിയ ചോര ചര്‍മത്തില്‍ പടര്‍ന്നു പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് പിന്നാലെ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റാം നാരായണിന്റെ തലയ്ക്ക് ക്രൂരമര്‍ദനമേറ്റതായും, അടിയേറ്റ് രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നതായും, ഞരമ്പുകള്‍ പൊട്ടി ഒഴുകിയ ചോര ചര്‍മത്തില്‍ പടര്‍ന്നു പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തലയിലും മുഖത്തും വടിവച്ച് പലതവണ അടിച്ചെന്നും വയറില്‍ പലതവണ ചവിട്ടിയെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റാം നാരയണ് നേരിട്ടത് അതിക്രൂരമര്‍ദനമാണെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഡിസംബര്‍ 17 ബുധനാഴ്ചയാണ് 31കാരനായ റാം നാരായണ്‍ ക്രൂരമായ അക്രമണം നേരിട്ടത്. കള്ളന് എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ അനു, പ്രസാദ്, മുരളി എന്നിവര്‍ മരകഷ്ണം ഉപയോഗിച്ച് ദേഹമാസകലം മര്‍ദിച്ചു. നാലാം പ്രതി വയറില്‍ ചവിട്ടി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
kerala
അതിജീവിതയെ ആക്ഷേപിച്ചുള്ള പ്രതി മാര്‍ട്ടിന്റെ വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാര്ട്ടിന് പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നൂറോളം സൈറ്റുകളില്‍ നിന്നും വിഡിയോ നീക്കം ചെയ്യാനും പൊലീസ് നിര്‍ദേശിച്ചു. അപ്ലോഡ് ചെയ്തവര്‍ ഡിലീറ്റ് ചെയ്യണം എന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനും പ്രതി മാര്‍ട്ടിനെതിരെ തൃശൂര്‍ സിറ്റി പൊലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ മാര്ട്ടിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസില്‍ നല്കിയ പരാതിയിലാണ് മാര്‍ട്ടിനെതിരെയും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
മാര്‍ട്ടിന്റെ വിഡിയോ പങ്കുവച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിയില്‍ അതിജീവിത ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അവര്‍ ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. മാര്‍ട്ടിന്റെ വിഡിയോ പങ്കുവച്ചവര്‍ക്കെതിരെ സൈബര്‍ നിയമത്തിലെ ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
kerala
മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ട്, വരുന്നില്ലെങ്കിൽ വരേണ്ട: വി.ഡി. സതീശൻ
തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഘടക കക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗം ആദ്യപടി ആണ്. എല്ലാ തരത്തിലുള്ള പരിഗണനയും ഉണ്ടാകും. വരാനും വരാതിരിക്കാനും അവർക്ക് അവകാശമുണ്ടെന്നും വരുന്നില്ലെങ്കിൽ വരേണ്ടന്നും വി.ഡി. സതീശൻ പറഞ്ഞു.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് നേരത്തെ സതീശൻ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം അദ്ദേഹം പറഞ്ഞത്.
-
kerala5 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala1 day agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala5 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
