Connect with us

kerala

നവകേരള സദസ്; പണം നല്‍കില്ലെന്ന് ചാലക്കുടി നഗരസഭ

ഒരുലക്ഷം രൂപയാണ് സര്‍ക്കാര്‍ നഗരസഭയോട് ആവശ്യപ്പെട്ടത്.

Published

on

നവ കേരളസദസിന് പണം നല്‍കില്ലെന്ന് ചാലക്കുടി നഗരസഭ. പണം അനുവദിക്കേണ്ടതില്ലെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ നിലപാടിന് പിന്നാലെയാണ് ചാലക്കുടി നഗരസഭയും നിലപാട് വ്യക്തമാക്കുന്നത്. ഒരുലക്ഷം രൂപയാണ് സര്‍ക്കാര്‍ നഗരസഭയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ചാലക്കുടി നഗരസഭ ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്.

സര്‍ക്കാരിലേക്ക് നഗരസഭ നല്‍കാനുള്ള ബാധ്യതയെ സംബന്ധിച്ച് സംസാരിക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയാണ്. ഇതിനിടയില്‍ നവകേരള സദസിന്റെ പേരില്‍ പണം പിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും നഗരസഭ ചെയര്‍മാന്‍ എ ബി ജോര്‍ജ് പറഞ്ഞു. സെക്രട്ടറി വിവേചനാധികാരം ഉപയോഗിച്ച് പണം നല്‍കിയാല്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും എ ബി ജോര്‍ജ് പറഞ്ഞു.

നവകേരളസദസ് ഒരുക്കത്തിന്റെ പേരുപറഞ്ഞ് നഗരസഭയിലെ ജീവനക്കാര്‍ ജോലിയില്‍ വീഴ്ച വരുത്തുന്നു എന്നാരോപിച്ച് ചെയര്‍മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സമരവുമായി രംഗത്തെത്തി.

 

india

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയത്തിലേക്ക്; റായ്ബറേലിയിലും മുന്നില്‍

നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 98000 പിന്നിട്ടു.

Published

on

വയനാട്ടില്‍ വിജയത്തിലേക്ക് രാഹുല്‍ ഗാന്ധി. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 98000 പിന്നിട്ടു. സിപിഐയിലെ ആനി രാജയാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ചത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മുന്നിലാണ്.

Continue Reading

india

റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി മുന്നില്‍

അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പിന്നിലാണ്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സുപ്രധാന മണ്ഡലങ്ങളിലൊന്നായ യു.പിയിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി മുന്നില്‍. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നില്‍. അതേസമയം, രാഹുല്‍ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ വയനാട്ടിലും അദ്ദേഹം മുന്നിലാണ്. എല്‍ഡിഎഫിന്റെ ആനി രാജയാണ് രണ്ടാമത്.

അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയാണ് മുന്നില്‍. കനൗജില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്നിലാണ്.

ഹരിയാനയിലെ കര്‍ണാല്‍ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടര്‍ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഹരിയാന യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ ദിവ്യാന്‍ഷു ബുദ്ധിരാജയാണ് ലീഡ് ചെയ്യുന്നത്.

Continue Reading

india

സ്മൃതി ഇറാനി പിന്നിൽ; അമേഠിയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു

റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുകയാണ്.

Published

on

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട അമേഠിയില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. സിറ്റിങ് എം.പിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുകയാണ്.

ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പിന്നിലാണ്. ആറായിരത്തിലധികം വോട്ടിനാണ് മോദി യു.പി പി.സി.സി അധ്യക്ഷനായ അജയ് റായിയോട് പിന്നിട്ടുനില്‍ക്കുന്നത്. യു.പിയില്‍ 41 സീറ്റുകളിലാണ് ഇന്ത്യ സഖ്യം മുന്നിട്ടുനില്‍ക്കുന്നത്.

കേരളത്തില്‍ 16 സീറ്റുകളില്‍ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി ലീഡ് ചെയ്യുന്നു. മൂന്നിടത്ത് എല്‍.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. ദേശീയതലത്തില്‍ 255 സീറ്റില്‍ എന്‍.ഡി.എയും 237 സീറ്റില്‍ ഇന്ത്യ സഖ്യവുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

Continue Reading

Trending