Connect with us

Cricket

വിരാട് കോഹ്‍ലി ഐസിസി ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ

2012, 2017, 2018 വര്‍ഷങ്ങളിലും കോഹ്‌ലിയായിരുന്നു ഐ.സി.സി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍.

Published

on

2023ലെ ഏകദിന ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലിയെ ഐ.സി.സി തെരഞ്ഞെടുത്തു. 4 തവണ ഈ പുരസ്‌കാരം നേടിയ കോഹ്‌ലി പുതിയ റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 2012, 2017, 2018 വര്‍ഷങ്ങളിലും കോഹ്‌ലിയായിരുന്നു ഐ.സി.സി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍.

2023ല്‍ 27 മത്സരങ്ങളില്‍നിന്നായി 1377 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് കോഹ്‌ലിയായിരുന്നു. 765 റണ്‍സാണ് അടിച്ചെടുത്തത്. കൂടാതെ 50 ഏകദിന സെഞ്ച്വറി എന്ന റെക്കോര്‍ഡും കഴിഞ്ഞവര്‍ഷം സ്വന്തമാക്കി.

ലോകകപ്പില്‍ ഓസ്േ്രടലിയക്ക് കിരീടം നേടിക്കൊടുത്ത നായകന്‍ പാറ്റ് കമ്മിന്‍സ് 2023ലെ മികച്ച പുരുഷ താരത്തിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി കരസ്ഥമാക്കി.

ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ ട്വന്റി20 താരമായി തെരഞ്ഞെടുത്തു. ആസ്‌ത്രേലിയയുടെ ഉസ്മാന്‍ ഖാജയാണ് മികച്ച ടെസ്റ്റ് താരം. ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്രയെ എമര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending