kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കുറ്റവാളികളെ വേര്‍തിരിച്ചുകാണരുത്, എസ്ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ഡിസംബര്‍ അഞ്ചിന് ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലെന്നും കോടതി.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണം.കുറ്റവാളികളെ വേര്‍തിരിച്ചുകാണരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഡിസംബര്‍ അഞ്ചിന് ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലെന്നും കോടതി.
അഡ്വ. വിജയകുമാറിനെയും ശങ്കര്‍ ദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്നും കോടതി ചോദിച്ചു. രണ്ട് പേരെയും പ്രതി ചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യകരമെന്നും കോടതി പറഞ്ഞു. വഒരു കാരണവശാലും കുറ്റവാളികളെ വേര്‍തിരിച്ചുകാണരുതെന്നും ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളാണ് കെ.പി ശങ്കരദാസും എന്‍.വിജയകുമാറും.
അതേസമയം സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇഡിക്ക് കേസിന്റെ മുഴുവന്‍ രേഖകളും കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. സമാന്തര അന്വേഷണം വേണ്ടെന്ന എസ്ഐടി വാദം തള്ളിയാണ് കോടതിയുടെ നടപടി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നതാണ് എന്‍ഫോമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇതില്‍ അന്വേഷണം നടത്താന്‍ രേഖകള്‍ ആവശ്യപ്പെട്ടാണ് വിജലന്‍സ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ ഇഡിക്ക് മുഴുവന്‍ രേഖകളും നല്കാന് കോടതി ഉത്തരവിട്ടു. എഫ്ഐആര്‍,റിമാന്‍ഡര്‍ റിപ്പോര്‍ട്ട്, എഫ് ഐ എസ് മൊഴിപ്പകര്‍പ്പുകള്‍ ഉള്‍പ്പെടെ എസ്ഐടി ഇഡിക്ക് കൈമാറണം.
kerala
ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ ബില്ല്; പൗരന്മാരുടെ സുരക്ഷയെ ബാധിക്കും -അഡ്വ.ഹാരിസ് ബീരാന് എംപി
ആണവോര്‍ജ്ജ മേഖലയിലെ സ്വകാര്യവല്‍ക്കരണവും പൗരന്മാരുടെ സുരക്ഷയില്‍ ഈ ബില്‍ വരുത്തുന്ന വിട്ടുവീഴ്ചകളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരന്‍ എം.പി.
ഇന്ത്യയുടെ പരമാധികാര സാമൂഹിക കരാറിനെ അടിമുടി മാറ്റിയെഴുതുന്നതാണ് ‘ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ ബില്‍ 2025’ എന്നും ആണവോര്‍ജ്ജ മേഖലയിലെ സ്വകാര്യവല്‍ക്കരണവും പൗരന്മാരുടെ സുരക്ഷയില്‍ ഈ ബില്‍ വരുത്തുന്ന വിട്ടുവീഴ്ചകളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരന്‍ എം.പി.
അണവ മേഖലയിലെ സ്വകാര്യവല്‍ക്കരണം രാജ്യത്തിന് ദോഷം ചെയ്യുമെന്നും ഭോപ്പാല്‍ ദുരന്തത്തിന് ശേഷം രൂപീകരിച്ച സുരക്ഷാ-ബാധ്യതാ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ആണവ മേഖല തുറന്നുകൊടുക്കാനാണ് ഈ ബില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിലെ ക്ലോസ് 13 പ്രകാരം കമ്പനികളുടെ ബാധ്യത 3,000 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. ഒരു ആണവ ദുരന്തമുണ്ടായാല്‍ ഇത് ഒന്നിനും തികയില്ലെന്നും, കമ്പനികള്‍ക്ക് ‘അണ്‍ലിമിറ്റഡ് ലയബിലിറ്റി’ (പരിധിയില്ലാത്ത ബാധ്യത) ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബില്ലിലെ ക്ലോസ് 8 പ്രകാരം സിവില്‍ കോടതികളുടെ അധികാരം ഒഴിവാക്കി, പരാതികള്‍ ഒരു ബ്യൂറോക്രാറ്റിക് കമ്മീഷന് വിടുന്നത് പൗരന്മാരുടെ ‘ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള’ കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. ആണവ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ബന്ധിത അനുമതി വാങ്ങണമെന്ന വ്യവസ്ഥ ബില്ലിലില്ലാത്തത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപകരണങ്ങളുടെ തകരാര്‍ മൂലം അപകടമുണ്ടായാല്‍ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണം, ക്ലോസ് 13-ലെ പരിധി നീക്കം ചെയ്ത് കമ്പനികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഉറപ്പാക്കണം, സിവില്‍ കോടതികളുടെ അധികാരം തടയുന്ന ക്ലോസ് 8 ഒഴിവാക്കണം, അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉണ്ടായിരിക്കണം, ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ അനുമതി ഉറപ്പാക്കണം തുടങ്ങിയ ഭേദഗതികള്‍ പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രസ്തുത ബില്ലില്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
kerala
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവം; കേരള പൊലീസിനെ ക്രിമിനലുകളാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് -കെ.സി. വേണുഗോപാല്‍
പൊലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത് എന്നദ്ദേഹം പറഞ്ഞു.
ആലപ്പുഴ: നിസ്സാര കാര്യത്തിന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരള പൊലീസിനെ ക്രിമിനലുകളാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. പൊലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത് എന്നദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് നിര്‍ഭയമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് കഴിയാത്ത സാഹചര്യമാണ്. ഗര്‍ഭിണിയായ സ്ത്രീയെയാണ് എറണാകുളത്ത് സി.ഐ മര്‍ദിച്ചത്. സ്ത്രീകളോടുള്ള പൊലീസിന്റെ സമീപനത്തിന്റെ ചിത്രമാണ് എറണാകുളത്തെ മര്‍ദനദൃശ്യങ്ങള്‍. കേരള പൊലീസ് ഇങ്ങനെയായിരുന്നില്ല. ഇത്തരമൊരു അവസ്ഥയിലെത്തിച്ചത് സര്‍ക്കാരിന്റെ ഭരണ നയങ്ങളാണ്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സി.പി.എം ഉപയോഗിച്ച് ഇപ്പോള്‍ പൊലീസ് സേന ക്രിമിനലുകളുടെ താവളമായി മാറി. ലജ്ജാകരമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.
കസ്റ്റഡിയിലെടുക്കുന്നവരെ ഭീകരമായി മര്‍ദിക്കുന്നത് ജനം അറിയുന്നില്ല. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ മാത്രമെ അത് പുറത്തുവരുന്നുള്ളൂ. തൃശൂരില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സുജിത്തിന് നേരിട്ടതും അതുപോലെയൊരു പീഡനമാണ്. നിയമപരിപാലനത്തിന് പേരുകേട്ട കേരള പൊലീസിനെ മര്‍ദനോപകരണമാക്കി മാറ്റി. ലോക്കപ്പ് മര്‍ദനങ്ങളുടെ പരമ്പരകളാണ് സമീപകാലത്ത് പുറത്തുവന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
kerala
ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എരുമപ്പെട്ടി: ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.വി.ടി. ബസിലെ കണ്ടക്ടര്‍ തിച്ചൂര്‍ സ്വദേശി അനൂപ് (40) ആണ് അറസ്റ്റിലായത്. കേസിനാസ്പദമായ സംഭവം കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്നു.
വടക്കാഞ്ചേരിയിലേക്ക് യാത്ര ചെയ്ത യുവതിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ജീവനക്കാരുടെ സംഘടന മിന്നല്‍ പണിമുടക്ക് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇതോടെ പ്രതി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
-
kerala3 days agoഎഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
-
kerala2 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
