kerala
ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എരുമപ്പെട്ടി: ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.വി.ടി. ബസിലെ കണ്ടക്ടര്‍ തിച്ചൂര്‍ സ്വദേശി അനൂപ് (40) ആണ് അറസ്റ്റിലായത്. കേസിനാസ്പദമായ സംഭവം കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്നു.
വടക്കാഞ്ചേരിയിലേക്ക് യാത്ര ചെയ്ത യുവതിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ജീവനക്കാരുടെ സംഘടന മിന്നല്‍ പണിമുടക്ക് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇതോടെ പ്രതി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
kerala
മഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം മഞ്ചേരി നറുകരയില്‍ ആളൊഴിഞ്ഞ കവുങ്ങിന് തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
മലപ്പുറം: മലപ്പുറം മഞ്ചേരി നറുകരയില്‍ ആളൊഴിഞ്ഞ കവുങ്ങിന് തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kerala
ഗര്‍ഭിണിയായ സ്ത്രീയോടും കുടുംബത്തോടുമുള്ള അക്രമം; പരാതിലഭിച്ചിട്ടും പോലീസ് അത് ഒളിച്ചുവെച്ചു- വിഡി സതീശന്
2024-ല്‍ ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ഒളിച്ചുവെച്ചു.
തിരുവനന്തപുരം: ഗര്‍ഭിണിയായ സ്ത്രീയോടും കുടുംബത്തോടും പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പിണറായി വിജയന് പൊലീസിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പോലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്ഐ പ്രതാപചന്ദ്രന് മര്‍ദിച്ചത്. യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നിസ്സാര കാര്യത്തിന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന് ക്രൂരമായി മര്‍ദ്ദിച്ച സംഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-ല്‍ ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ഒളിച്ചുവെച്ചു.
ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും കുറ്റവാളികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ക്രിമിനലുകളില്‍നിന്ന് കൈക്കൂലി വാങ്ങി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ടി.പി. കേസിലെ പ്രതികളെ വരെ പരോളില്‍ വിടുകയാണ്. പണം നല്കിയാല് കൊടും ക്രിമിനലുകള്‍ക്ക് ജയിലില്‍നിന്ന് വീട്ടില്‍ പോയി ഇരിക്കാമെന്ന അവസ്ഥയാണെന്നും തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
kerala
മലപ്പുറത്ത് എല്‍കെജി വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് ക്ലീനര്‍ മുഹമ്മദ് ആഷിക്ക് അറസ്റ്റില്‍
വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ബസില്‍ വച്ച് എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കിനെയാണ് കല്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
-
kerala3 days agoഎഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
-
kerala2 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
