Connect with us

kerala

സ്വര്‍ണ്ണക്കൊള്ളക്കേസ്; അന്വേഷണം അട്ടിമറിക്കാന്‍ പിണറായി ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല

Published

on

കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനു നേരെ ആരോപിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുയാണെന്നും രമേശ് പറഞ്ഞു.

‘കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെയും വാസുവിന്റെയും പേരില്‍ പാര്‍ട്ടി നടപടി എടുക്കാത്തതില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. മറച്ചുപിടിക്കാന്‍ ചിലതെല്ലാം ഉള്ളതുകൊണ്ടാണ് രണ്ടുപേരെയും പാര്‍ട്ടി സംരക്ഷിക്കുന്നത്. കൂടുതല്‍ ഉന്നതരുടെ പേര് അവര്‍ പുറത്തുപറയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും. സത്യം പുറത്തുവരണ’മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ വാസു ദേവസ്വം പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അതിനെ ഞാന്‍ എതിര്‍ത്തു. അന്ന് ഞാനത് എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഇത് മുഴുവന്‍ അടിച്ചുമാറ്റിപോയേനെ. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന അന്ന് തുടങ്ങിയതാണ് പുരാവസ്തുക്കളിലെ ഇവരുടെ കണ്ണുവെക്കല്‍. അതിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

‘സോണിയ ഗാന്ധിയുടെ അടുക്കല്‍ പോറ്റി എത്തണമെങ്കില്‍ അതിന് പിന്നില്‍ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുക്കലെത്തി ചെവിയില്‍ പോറ്റി എന്തിന് സംസാരിച്ചു. അതിന്റെ അര്‍ത്ഥമെന്താണ്. സോണിയ ഗാന്ധിക്ക് പോറ്റി ആരാണെന്ന് തിരിച്ചറിഞ്ഞു കാണില്ല. സോണിയയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവര്‍ക്ക് ഉത്തവാദിത്തം ഉണ്ട്. കൊണ്ടു പോയവര്‍ക്ക് അയാളെ കുറിച്ച് അറിയാതിരുന്നത് കൊണ്ടാകാം കൊണ്ടുപോയത്. മുഖ്യമന്ത്രി ഇത്തരം ബാലിശമായ കാര്യങ്ങള്‍ പറയരുത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പോലും അടുത്ത്നിന്ന് ചെവിയില്‍ സംസാരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയോടാണ് പോറ്റി സംസാരിച്ച’തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡ് നവീകരണം; എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു

അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രൗഡിക്ക് അനുയോജ്യമായ രീതിയില്‍ ഈ റോഡ് രണ്ടു ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്.

Published

on

കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡിന്റെ (കൊളത്തൂര്‍ ജംഗ്ഷന്‍ മുതല്‍ എയര്‍ പോര്‍ട്ട് വരെ ) 19.35 കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് വേണ്ടി ഇന്ന് ചീഫ് ആര്‍ക്കിടെക് എഞ്ചിനീയര്‍ ബിനു ജി.യുടെ നേതൃത്വത്തില്‍ ഉള്ള എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രൗഡിക്ക് അനുയോജ്യമായ രീതിയില്‍ ഈ റോഡ് രണ്ടു ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. കൊളത്തുര്‍ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന മെയിന്‍ കവാടം റോഡിന്റെ മുഖഛായ തന്നെ മാറ്റും.

പി വി എ ലത്തീഫ്, നിയുക്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍ യു കെ മുഹമ്മദ്ഷാ, കൗണ്‍സിലര്‍മാരായ അബ്ദുറഹ്‌മാന്‍ എന്ന ഇണ്ണി, നൗഷിദ, ചുക്കാന്‍ ബിച്ചു,. വി.അന്‍വര്‍ നൗഷാദ് മംഗലന്‍, അലി മാസ്റ്റര്‍ തുടങ്ങിയവരും പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് ഓഫിസര്‍ ബിന്ദു കെ.പി,എ. ഇ ഹിഷാം. എ.പി.,ആര്‍ക്കിടെക്ടര്‍ ആയിശ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു . ഏറെ നാളത്തെ പരിശ്രമമാണ് ഫല പ്രാപ്തിയിലെത്തുന്നത് എന്ന സന്തോഷം പങ്കിടുന്നു.

 

Continue Reading

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഗ്രാമിന് 12,765 രൂപ

ആഗോള വിപണിയില്‍ ഔണ്‍സിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിനുണ്ടായത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരത്തിലെത്തുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിനുണ്ടായത്. ഇന്നലെ ഒരുവേള അന്താരാഷ്ട്ര വിപണിയില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണവില 4500 ഡോളര്‍ പിന്നിട്ടുവെങ്കിലും പിന്നീട് വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോളവിപണിയില്‍ ഈ വര്‍ഷം മാത്രം 70 ശതമാനം വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

ഇന്നലെ കേരളത്തില്‍ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവന്‍ വില. വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് ഗ്രാമിന് 25 രൂപയുടെയും 14 കാരറ്റിന് 20 രൂപയുടെയും വര്‍ധനവുണ്ടായി.

ആഗോള രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുന്നതും വിപണിയില്‍ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 4,505.40 ഡോളറായി.

 

Continue Reading

kerala

മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; സീരിയല്‍ നടന്‍ കസ്റ്റഡിയില്‍

എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം

Published

on

കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു കസ്റ്റഡിയില്‍. സിദ്ധാര്‍ഥ് ഓടിച്ച കാര്‍ ലോട്ടറി വില്‍പ്പനക്കാരനെയാണ് ഇടിച്ചത്. എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചു എന്ന് തെളിഞ്ഞു.

 

Continue Reading

Trending