Connect with us

News

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; തിരുനെല്ലിയില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം

Published

on

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65)യാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയ്ക്കരികെയുള്ള റോഡില്‍ നിന്നാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; ഒഡിഷയിൽ ഒരാൾ കൊല്ലപ്പെട്ടു, ആറു പേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്.

Published

on

ന്യൂഡൽഹി: ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടത് ജുവൽ ശൈഖ് ആണ്.

വ്യാഴാഴ്ച്ച രാത്രി തൊഴിലാളി സംഘം ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. ആറ് പേർ ചേർന്ന് ഇവരെ തടഞ്ഞ് നിർത്തി ബീഡി ആവശ്യപ്പെടുകയും തുടർന്ന് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബീഡി നൽകാത്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജുവൽ ശൈഖിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കഴിഞ്ഞ ഏഴ് വർഷമായി സംഭൽപൂരിൽ താമസിക്കുന്നവരാണെന്നും ആക്രമികൾക്ക് ഇവരെ പരിചയമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബംഗാളികൾക്കെതിരായ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയമാണ് തെരുവുകളിലെ അക്രമങ്ങൾക്ക് കാരണമാകുന്നതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.

Continue Reading

kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു.

Published

on

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസ് റോഡില്‍ നിറുത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെ ആറു മണിയോടെയാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീര്‍ത്ഥാടകരുടെ ബസ്സ് അപകടത്തില്‍പ്പെട്ടത്

ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ് എന്നാണ് വിവരം.

Continue Reading

News

ഇലവീഴാപൂഞ്ചിറ മലനിരയില്‍ വീണ്ടും തീപിടുത്തം; അഗ്നിരക്ഷാസേന ക്യാമ്പ് തുടരുന്നു

ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്

Published

on

കോട്ടയം: ഇലവീഴാപൂഞ്ചിറ മലനിരയില്‍ ഉണ്ടായ വന്‍ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രിയോടെ വീണ്ടും പടര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് നിലവില്‍ സ്ഥലത്ത് തുടരുകയാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് മലനിരകളില്‍ ആദ്യം തീ പടര്‍ന്നുപിടിച്ചത്. വിവരം ലഭിച്ചതോടെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് വാഹനങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ തീ വീണ്ടും വ്യാപിക്കുകയായിരുന്നു.

ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending