kerala
ടയര്‍ പൊട്ടിയ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു.
തിരുവനന്തപുരം: ആക്കുളത്ത് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയിലെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി വലത്തേക്ക് കയറി സമീപം നിന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും അവരുടെ രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മണലാണ് കാറിന് മുകളിലേക്ക് വീണത്.
kerala
കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ചുതലയേറ്റു
സംസ്ഥാനത്ത് നാല് കോര്‍പറേഷനുകളില്‍ പുതിയ യുഡിഎഫ് മേയര്‍മാര്‍ ചുതലയേറ്റു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.
തെരഞ്ഞെടുപ്പ് നടന്ന ആറ് കോര്‍പറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോണ്‍ഗ്രസ് അംഗം എം.പി സന്തോഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.
kerala
പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികനും പൊലീസുകാരനും പരിക്ക്
എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു.
ആലപ്പുഴ: പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്. ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍ വന്ന യുവാക്കളെയാണ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് മറിയുകയും കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസുക്കാരനും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു. ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള: വിഷയം വഴിതിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; വി.ഡി. സതീശന്‍
ചര്‍ച്ച വഴിതിരിച്ചുവിടുന്നതിനായി സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ചര്‍ച്ച വഴിതിരിച്ചുവിടുന്നതിനായി സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.
മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രം പ്രതിപക്ഷം ഉയര്‍ത്തിയതല്ലെന്ന് സതീശന്‍ വ്യക്തമാക്കി. ”ചാരപ്പണിക്ക് പിടിയിലായ വ്‌ലോഗര്‍ മന്ത്രി റിയാസിനോടൊപ്പം ഫോട്ടോയെടുത്തതും ഞങ്ങളല്ല. എന്നിട്ടും സോണിയ ഗാന്ധിയോടൊപ്പം പോറ്റിയുള്ള ചിത്രം ഉയര്‍ത്തി മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത് തരംതാണ പ്രവര്‍ത്തിയാണ്,” അദ്ദേഹം പറഞ്ഞു.
കൊലക്കേസ് പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ സ്വര്‍ണക്കൊള്ള നടത്തിയത് മുഖ്യമന്ത്രിയാണെന്ന് തങ്ങള്‍ ഒരിക്കലും ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധിയും പോറ്റിയും കണ്ടത് സ്വാഭാവിക സംഭവമാണെന്നും, പലരും തന്നെ സമീപിച്ച് ഫോട്ടോ എടുക്കാറുണ്ടെന്നും സതീശന്‍ പറഞ്ഞു. ”ചിലപ്പോള്‍ ചെറിയ പേടി തോന്നാറുണ്ടെങ്കിലും ഫോട്ടോ എടുക്കരുതെന്ന് പറയാറില്ല. മുഖ്യമന്ത്രി ആരെയും ഫോട്ടോ എടുക്കാന്‍ അനുവദിക്കാറില്ല. എന്നിട്ടും പോറ്റിയുമായി മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നില്ലേയെന്നും” അദ്ദേഹം ചോദിച്ചു.
കൊച്ചി മേയര്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സതീശന്‍ വ്യക്തത വരുത്തി. ഈ വിഷയത്തില്‍ താന്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും, കൊല്ലത്തും തിരുവനന്തപുരത്തും മാത്രമാണ് നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരമാണ് എല്ലാ സ്ഥലങ്ങളിലും അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും വ്യക്തമാക്കി.
മേയര്‍ സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും, തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായ നിജി ജസ്റ്റിന്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയാണെന്നും സതീശന്‍ പറഞ്ഞു. പദവി ലഭിക്കാത്തവര്‍ പല ആരോപണങ്ങളും ഉന്നയിക്കാമെന്നും, എന്നാല്‍ ഒരു സഭയും മേയര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala21 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
-
india3 days agoഅസമില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര് മരിച്ചു; രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം
